കൊയിലാണ്ടിയിൽ ട്രാഫിക് എഎസ്‌ഐയെ യുവാവ് മർദിച്ചു

കൊയിലാണ്ടി: കോഴിക്കോട് കൊയിലാണ്ടിയിൽ യുവാവ് എഎസ്ഐയെ മർദിച്ചു. ഫൈൻ ചലാനുമായി ബന്ധപ്പെട്ട പ്രശ്നം അന്വേഷിക്കാനെത്തിയപ്പോഴാണ് കൊയിലാണ്ടി ട്രാഫിക് പൊലീസ് സ്റ്റേഷനിലെ എഎസ്ഐ വി വി സജീവനെയാണ് ചെങ്ങോട്ടുകാവ് സ്വദേശി നിഹാബ് അബൂബക്കർ (25) മർദിച്ചത്. സംഭവത്തിൽ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
വ്യാഴം രാവിലെ പത്തരയോടെയാണ് സംഭവം. ബൈക്ക് ഓടിച്ചപ്പോൾ ഹെൽമറ്റ് ധരിക്കാത്തതിൻ്റെ പേരിൽ ഒക്ടോബർ മാസത്തിൽ യുവാവിന്റെ ഫോണിൽ ഒരു ചലാൻ വന്നിരുന്നു. അത് അന്വേഷിക്കാനാണ് ട്രാഫിക് സ്റ്റേഷനിലെത്തിയത്. അടയ്ക്കാനുള്ള സമയം അതിക്രമിച്ചതിനാൽ നേരിട്ട് സ്റ്റേഷനിൽ അടയ്ക്കാൻ കഴിയില്ലെന്ന വിവരം അറിയിച്ചു. പിന്നാലെ നിഹാബ് തെറിവിളി തുടർന്നപ്പോൾ എഎസ്ഐ സജീവൻ രംഗം ഫോണിൽ ചിത്രീകരിച്ചു. ഇതോടെ നിഹാബ് സജീവിനെ ആക്രമിക്കുകയായിരുന്നു. പരിക്കേറ്റ സജീവനെ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു.
Related News

0 comments