ആലപ്പുഴയിൽ 1.25 കിലോ കഞ്ചാവുമായി യുവാവ് പിടിയില്‍

ആലപ്പുഴ:ഓപ്പറേഷൻ ക്ലീൻ സ്ലേറ്റ് സ്‌പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ എക്‌സൈസ് റേഞ്ച് സംഘം പാണ്ടനാട് ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ 1.25 കിലോ കഞ്ചാവുമായി യുവാവ് പിടിയിലായി. പാണ്ടനാട് പടിഞ്ഞാറ് മുറിയിൽ ഒത്തന്റെ കുന്നിൽ ഒ കെ അനുവാണ് (42) പിടിയിലായത്. ബൈക്കിൽ ചില്ലറവിൽപ്പനയ്‌ക്കായി കൊണ്ടുവന്ന കഞ്ചാവാണ് പാണ്ടനാട് ഇല്ലിമാല പാലത്തിന് സമീപം എക്‌സൈസ് സംഘം പിടിച്ചെടുത്തത്.
മുമ്പും രാസലഹരി കേസിലെ പ്രതിയായ ഇയാൾ എക്‌സൈസ് സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ചെങ്ങന്നൂർ റേഞ്ച് ഇൻസ്‌പെക്‌ടർ വി സജീവിന്റെ നേതൃത്വത്തിൽ അസി. എക്‌സൈസ് ഇൻസ്‌പെക്‌ടർമാരായ ജോഷി ജോൺ, ബിജു പ്രകാശ്, കെ അനി, പ്രിവന്റീവ് ഓഫീസർ ഗ്രേഡുമാരായ അബ്‌ദുൾ റഫീഖ്, ആഷ്‌വിൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ രാജേഷ്, അജീഷ്‌കുമാർ, ശ്രീരാജ്, ജി പ്രവീൺ, വനിത സിവിൽ എക്‌സൈസ് ഓഫീസർ വിജയലക്ഷ്‌മി എന്നിവരാണ് പ്രതിയെ പിടികൂടിയത്.
0 comments