യുവാവ് ട്രെയിനില്‍ നിന്നും പുഴയിലേക്ക് ചാടി

മുനവര്‍
വടകര: യുവാവ് ട്രയിനിൽ നിന്നും പുഴയിലേക്ക് ചാടി. കാസർകോഡ് സ്വദേശി മേൽ പറമ്പ് കളനാട് റമ മൻസിൽ മുനവറാണ്(30) വ്യാഴം രാവിലെ 10.10 ഓടെ കോയമ്പത്തൂർ മംഗലാപുരം ഇന്റർസിറ്റി എക്സ്പ്രസിൽ നിന്നു മൂരാട് പുഴയിലേക്ക് ചാടിയത്. ഇയാൾ നീന്തി കരയ്ക്കെത്തി.
വിദേശത്തായിരുന്ന യുവാവ് കോയമ്പത്തൂർ വിമാനതാവളത്തിൽ ഇറങ്ങി നാട്ടിലേക്ക് മടങ്ങുകയായിരുന്നു. കരയ്ക്കെത്തിയ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുത്ത് ഗവ. ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.
Related News

0 comments