കാട്ടാന ആക്രമണം: സത്യജ്യോതിക്ക് സൗജന്യ ചികിത്സ വനംവകുപ്പ് ഉറപ്പാക്കും: ഡിഎഫ്ഒ

wild elepehnt
വെബ് ഡെസ്ക്

Published on Dec 02, 2025, 12:20 PM | 1 min read

മാനന്തവാടി: കാട്ടാന ആക്രമണത്തിൽ പരിക്കേറ്റ നെടുംകുന്നിൽ സ്വദേശി സത്യജ്യോതിക്ക് സൗജന്യ ചികിത്സ വനംവകുപ്പ് ഉറപ്പാക്കുമെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ അറിയിച്ചു. വയനാട് പനമരം അമ്മാനിയിലാണ് കാട്ടാന ആക്രമണത്തിൽ യുവാവിന് പരുക്കേറ്റത്. കാട്ടാന ആക്രമണം ദൗർഭാഗ്യകരമാണെന്ന് സൗത്ത് വയനാട് ഡി എഫ് ഒ പറഞ്ഞു.


ഉചിതമായ നടപടി വനവകുപ്പ് സ്വീകരിച്ചിട്ടുണ്ട്. മാനന്തവാടി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ച യുവാവിനെ പിന്നീട് വിദഗ്ധ ചികിത്സക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.ജനങ്ങൾ പരിഭ്രാന്തപ്പെടേണ്ട സാഹചര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു. വനത്തോട് ചേർന്നുള്ള ജനവാസ മേഖലയിലാണ് ആക്രമണം ഉണ്ടായത്. ഇവിടെ സ്ഥാപിച്ച ഫെൻസിംഗ് തകർത്താണ് കാട്ടാന ജനവാസ മേഖലയിൽ ഇറങ്ങിയത്. തകർന്ന ഫെൻസിങ്ങ് പുനർനിർമ്മിക്കാനുള്ള നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്ന് സൗത്ത് വയനാട് ഡി എഫ് ഒ അജിത്ത് കെ രാമൻ പറഞ്ഞു.





deshabhimani section

Related News

View More
0 comments
Sort by

Deshabhimani

Subscribe to our newsletter

Quick Links


Home