കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്

കണ്ണൂർ: പാപ്പിനിശേരിയിൽ വീട്ടിൽ ഉറങ്ങിക്കിടന്ന കുഞ്ഞിനെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ വഴിത്തിരിവ്. നാല് മാസം പ്രായമായ കുഞ്ഞിനെയാണ് കിണറ്റിൽ മരിച്ച നിലയിൽ കാണാനായത്.
കുഞ്ഞിനെ കിണറ്റിൽ എറിഞ്ഞതായി ബന്ധുവായ പന്ത്രണ്ടുകാരി സമ്മതിച്ചതായി പൊലീസ് പറഞ്ഞു. കുഞ്ഞിന്റെ പിതൃസഹോദരിയുടെ മകളാണ് കുറ്റം സമ്മതിച്ചത്.സംഭവത്തിൽ അന്വേഷണം തുടരുകയാണ്.
0 comments