വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം; അട്ടമല സ്വദേശി കൊല്ലപ്പെട്ടു

കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ വീണ്ടും മരണം. മേപ്പാടി അട്ടമല ഏറാട്ടുകുടി ഉന്നതിയിലെ ബാലകൃഷ്‌ണനാണ് (27) കൊല്ലപ്പെട്ടത്. ചൊവ്വ രാത്രിയായിരുന്നു ആക്രമണം. തേയില തോട്ടത്തിന് ഉള്ളിലൂടെയുള്ള റോഡിലാണ് മൃതദേഹം കണ്ടത്.
നൂൽപ്പുഴ നരിക്കൊല്ലിയിൽ തിങ്കൾ രാത്രി കാട്ടാന ആക്രമണത്തിൽ മെഴുകൻമൂല ഉന്നതിയിൽ മനു കൊല്ലപ്പെട്ടതിന്റെ പിന്നാലെയാണ് വീണ്ടും കാട്ടാന ആക്രമണത്തിൽ ഒരാൾക്കൂടി മരിക്കുന്നത്. കാപ്പി പറിക്കാൻപോയി മടങ്ങുന്നതിനടെയാണ് ബാലകൃഷ്‌ണനെ കാട്ടാന ആക്രമിച്ചതതെന്നാണ് വിവരം. വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തിയിട്ടുണ്ട്.
Related News

0 comments