Deshabhimani

നിലമ്പൂരിൽ 70 കടന്ന് പോളിങ് ശതമാനം

nilambhur-election.
വെബ് ഡെസ്ക്

Published on Jun 19, 2025, 06:01 PM | 1 min read

നിലമ്പൂർ: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ മികച്ച പോളിങ്. വൈകുന്നേരം അഞ്ചുമണിവരെയുള്ള കണക്ക് പ്രകാരം 70.76 ശതമാനം പേർ വോട്ടു ചെയ്തു. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ 75.23 ശതമാനമായിരുന്നു പോളിങ്ങ്‌. 2024ൽ വയനാട്‌ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ നിലമ്പൂർ നിയമസഭാ മണ്ഡലത്തിൽ 70.99 ഉം 2025ലെ ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിൽ 61.91 ശതമാനവുമായിരുന്നു പോളിങ്. 23ന് ചുങ്കത്തറ മാർത്തോമ കോളേജിലാണ്‌ വോട്ടെണ്ണൽ.


എൽഡിഎഫ്‌ സ്ഥാനാർഥി എം സ്വരാജ്‌ രാവിലെ പിതാവ് മുരളീധരൻ നായർക്കൊപ്പമെത്തി മാങ്കുത്ത്‌ ജിഎൽപി സ്‌കൂളിലെ 202-ാം ബൂത്തിൽ വോട്ട് രേഖപ്പെടുത്തി. യുഡിഎഫ്‌ സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത്‌ വീട്ടിക്കുത്ത്‌ ജിഎൽപി സ്‌കൂളിലെ 184-ാം നമ്പർ ബൂത്തിലും എൻഡിഎ സ്ഥാനാർഥി മോഹൻ ജോർജ്‌ ചുങ്കത്തറ മാർതോമാ ഹയർ സെക്കൻഡറി സ്‌കൂളിലെ 148-ാം നമ്പർ ബൂത്തിലും വോട്ടുചെയ്‌തു.


പത്തുപേരാണ് മത്സരരംഗത്തുള്ളത്. എം സ്വരാജ് (എൽഡിഎഫ്) , അഡ്വ. മോഹൻ ജോർജ് (എൻഡിഎ), ആര്യാടൻ ഷൗക്കത്ത് (യുഡിഎഫ്), അഡ്വ. സാദിക് നടുത്തൊടി (എസ്ഡിപിഐ), പി വി അൻവർ (സ്വതന്ത്രൻ), എൻ ജയരാജൻ (സ്വത.), പി രാധാകൃഷ്ണൻ നമ്പൂതിരിപ്പാട് (സ്വത.), വിജയൻ (സ്വത.) സതീഷ് കുമാർ ജി (സ്വത.), ഹരിനാരായണൻ (സ്വത.).




deshabhimani section

Related News

View More
0 comments
Sort by

Home