Deshabhimani

ഉപരാഷ്ട്രപതി ലക്ഷദ്വീപ് 
സന്ദർശനത്തിനെത്തി

vice president lakshadweep visit
വെബ് ഡെസ്ക്

Published on Jan 17, 2025, 11:53 PM | 1 min read


നെടുമ്പാശേരി

ലക്ഷദ്വീപ് സന്ദർശനത്തിനെത്തിയ ഉപരാഷ്ട്രപതി ജഗദീപ് ധൻകറിന് കൊച്ചി വിമാനത്താവളത്തിൽ സ്വീകരണം നൽകി. ഭാര്യ ഡോ. സുധേഷ് ധൻകറിനൊപ്പം വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ എത്തിയ ഉപരാഷ്ട്രപതിയെ കലക്ടർ എൻ എസ് കെ ഉമേഷിന്റെ നേതൃത്വത്തിൽ സ്വീകരിച്ചു. സിയാൽ മാനേജിങ് ഡയറക്ടർ എസ് സുഹാസ്, റൂറൽ എസ്‌പി വൈഭവ് സക്സേന, പ്രോട്ടോക്കോൾ ഓഫീസർ എസ് ഹരികൃഷ്ണൻ തുടങ്ങിയവരും ഉണ്ടായിരുന്നു.


തുടർന്ന് ഉപരാഷ്ട്രപതിയും ഭാര്യ ഡോ. സുധേഷ് ധൻകറും ലക്ഷദ്വീപിലേക്ക് യാത്രതിരിച്ചു. ഞായർ ഉച്ചയ്ക്ക് ഇദ്ദേഹം കൊച്ചിവഴി ഡൽഹിക്കു മടങ്ങും.



deshabhimani section

Related News

0 comments
Sort by

Home