സമസ്ത നേതാക്കൾ നീതിപുലർത്തിയില്ലെന്ന് ലീഗ്
പ്രശ്‌നങ്ങൾ തീർന്നിട്ടില്ല ; മാപ്പുപറഞ്ഞിട്ടില്ലെന്ന് ഉമർഫൈസി മുക്കം

കോഴിക്കോട്
സമസ്‌ത കേരള ജംഇയ്യത്തുൽ ഉലമയും മുസ്ലിംലീഗുമായുള്ള എല്ലാ പ്രശ്‌നങ്ങളും തീർന്നിട്ടില്ലെന്ന് സമസ്ത സെക്രട്ടറി ഉമർഫൈസി മുക്കം പറഞ്ഞു. ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങൾക്ക് വിഷമമുണ്ടായ പ്രശ്‌നം പരിഹരിച്ചു. പ്രസ്‌താവനയിൽ ഖേദം പ്രകടിപ്പിച്ചിട്ടില്ല. മാപ്പുപറയേണ്ടത് അള്ളാഹുവിനോടാണ്.
തെറ്റിദ്ധാരണ പരത്താനുള്ള ചിലരുടെ ശ്രമങ്ങൾക്ക് ചില മാധ്യമങ്ങൾ കൂട്ടുനിന്നതായും ഉമർഫൈസി മാധ്യമങ്ങളോട് പറഞ്ഞു.
സമസ്ത നേതാക്കൾ നീതിപുലർത്തിയില്ലെന്ന് ലീഗ്
പാണക്കാട്ടെ വീട്ടിലെത്തി നടത്തിയ ചർച്ചയോട് സമസ്ത കേരള ജംഇയ്യത്തുൽ ഉലമ (ഇ കെ) നേതാക്കൾ നീതിപുലർത്തിയില്ലെന്ന് മുസ്ലിംലീഗ് സംസ്ഥാന പ്രസിഡന്റ് സാദിഖലി ശിഹാബ് തങ്ങൾ. ചില പ്രസ്താവനകളിൽ മനോവിഷമമുണ്ടായതായി സംസ്ഥാന നേതാക്കൾ വീട്ടിലെത്തി അറിയിച്ചിരുന്നു. ഇത് മാധ്യമങ്ങളോട് പറയാനാണ് നിർദേശിച്ചത്. അതുണ്ടായില്ല–- തങ്ങൾ മാധ്യമങ്ങളോട് പറഞ്ഞു.
വീട്ടിലെത്തി മാപ്പ് പറഞ്ഞവർ വാർത്താസമ്മേളനത്തിൽ അതു മറച്ചുവച്ചെന്ന് പി കെ കുഞ്ഞാലിക്കുട്ടിയും പ്രതികരിച്ചു.
Related News

0 comments