Deshabhimani

ലഹരി വസ്തുക്കളുമായി രണ്ടുപേർ പിടിയിൽ

MDMA
വെബ് ഡെസ്ക്

Published on Feb 16, 2025, 06:55 PM | 1 min read

കിളിമാനൂർ : ദീർഘദൂര സ്വകാര്യ ടൂറിസ്റ്റ് ബസ്സിൽ ലഹരി വസ്തുക്കളുമായി എത്തിയ രണ്ടംഗ സംഘത്തെ പിടികൂടി. ചെറിയന്നിയൂർ താന്നിമൂട് കൊടിവിളാകത്ത് ദീപു (24), ചെറുന്നിയൂർ താന്നിമൂട് രാജാമണിയിൽ അഞ്ജന ( 30) എന്നിവരാണ് ഞായറാഴ്ച രാവിലെയോടെ തിരുവനന്തപുരം റൂറൽ ജില്ലാ ഡാൻസാഫ് ടീമിൻറെ പിടിയിലായത്.


ദിവസങ്ങളായി നിരീക്ഷണത്തിൽ ആയിരുന്ന ഇവരെ ഡാൻസാഫ് ടീം പിന്തുടർന്ന് പിടികൂടുകയായിരുന്നു. ബാംഗ്ലൂരിൽ നിന്നും വന്ന ടൂറിസ്റ്റ് ബസ്സിൽ കല്ലമ്പലത്ത് ഇറങ്ങി വർക്കലയ്ക്ക് പോകാൻ നിൽക്കവേയാണ് ഡാൻസാഫ് ടീം പിടികൂടിയത്.

ദീപു വർക്കല പോലീസിൽ നേരത്തെയും സമാന കേസുകളിൽ പ്രതിയാണെന്ന് പൊലീസ് അറിയിച്ചു. ദേഹ പരിശോധന നടത്തിയതിൽ നിന്നും ഏകദേശം 25 ഗ്രാം തൂക്കം വരുന്ന രാസ ലഹരി വസ്തുവായ എംഡിഎംഎ കണ്ടെടുത്തു. പ്രതികളെ കല്ലമ്പലം പൊലീസിന് കൈമാറി.



deshabhimani section

Related News

0 comments
Sort by

Home