മലപ്പുറത്ത്‌ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ

malappuram mdma
വെബ് ഡെസ്ക്

Published on Mar 26, 2025, 06:47 PM | 1 min read

അരീക്കോട് : അരീക്കോട് പള്ളിപ്പടി തേക്കിൻ ചുവട്ടിൽ എംഡിഎംഎയുമായി രണ്ടുപേർ പിടിയിൽ. ഊർങ്ങാട്ടീരി പൂവത്തിക്കൽ പൂളക്കചാലിൽ അബ്ദുൽ അസീസ് എന്ന അറബി അസീസ്, എടവണ്ണ മുണ്ടേങ്ങര കൈപ്പഞ്ചേരി ഷമീർ ബാബു എന്നിവരെയാണ് 196 ഗ്രാം എംഡിഎംഎയുമായി അരീക്കോട് പൊലീസും ഡാൻസാഫും ചേർന്ന് പിടികൂടിയത്. രണ്ട് കാറുകളും പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.


ബാംഗ്ലൂരിൽ നിന്ന് വിൽപ്പനക്കായി എത്തിച്ച എംഡിഎംഎ കൈമാറാൻ ഒരുങ്ങുന്ന സമയത്താണ് വില്പനക്കാരനെയും വാങ്ങിക്കാൻ വന്നവനെയും പൊലീസ് പിടികൂടുന്നത്. ദിവസങ്ങളായി അറബി അസീസിനെ പിന്നാലെയായിരുന്നു പൊലീസ്‌. ഇന്ന് എംഡിഎംഐയുമായി എത്തുന്ന രഹസ്യ വിവരമറിഞ്ഞ പൊലീസ് പ്രദേശത്ത് വലവീശി കാത്തിരിക്കുകയായിരുന്നു. വാഹനത്തിൽ വരുന്ന അറബി അസീസിനെ വാഹനം വിലങ്ങിട്ട് നിർത്തി പരിശോധന നടത്തുകയായിരുന്നു. ഏറനാട് തഹസിൽദാർ എം മുകുന്ദന്റെ സാന്നിധ്യത്തിലാണ് ദേഹ പരിശോധന നടത്തിയത്.


ഇയാൾ നിരവധി മയക്കുമരുന്ന് കേസിൽ പ്രതിയാണെന്ന് അരീക്കോട് പൊലീസ് പറഞ്ഞു. തലേദിവസം അറബി അസീസ് നാട്ടിൽ ലഹരി വിരുദ്ധ പ്രവർത്തനം നടത്തിയ നാട്ടുകാർക്കെതിരെ സദാചാര പൊലീസ് ആരോപിച്ച് അരീക്കോട് പൊലീസിൽ ഫോണിൽ വിളിച്ച് പരാതിപ്പെട്ടിരുന്നു. ലഹരി വില്പന നടത്താൻ നാട്ടുകാർ തടസ്സമായതാണ് ഇയാളെ പ്രകോപിതനാക്കിയത്.



deshabhimani section

Related News

0 comments
Sort by

Home