കെഎസ്ആർടിസിയെ മാതൃകാപരമായി നിലനിർത്തും: ടി പി രാമകൃഷ്‌ണൻ

tp ramakrishnan
വെബ് ഡെസ്ക്

Published on Mar 11, 2025, 05:23 PM | 1 min read

കോഴിക്കോട്: കെഎസ്ആർടിസിയെ മാതൃകാപരമായി നിലനിർത്താനാണ് എൽഡിഎഫ് സർക്കാർ ശ്രമിക്കുന്നതെന്നും അതിന് നല്ല പിന്തുണയാണ് തൊഴിലാളികളുടെ ഭാഗത്ത് നിന്ന് ഉണ്ടാവുന്നതെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ എംഎൽഎ പറഞ്ഞു. കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ (സിഐടിയു) ഉത്തരമേഖലാ കൺവൻഷൻ ഉദ്‌ഘാടനം ചെയ്യുകയായിരുന്നുഅദ്ദേഹം.


എൽഡിഎഫ് സർക്കാർ കെഎസ്ആർടിസിയിൽ നിരവധി മാറ്റങ്ങൾ ഉണ്ടാക്കി. തൊഴിലാളികളുടെ എല്ലാ പ്രശ്നങ്ങൾക്കും പരിഹാരം ഉണ്ടാക്കും. എൽഡിഎഫ് ഗവൺമെന്റിന്റെ രക്ഷാകവചത്തിൽ നിന്ന്കൊണ്ട് മാത്രമെ കെഎസ്ആർടിസിയെ രക്ഷപ്പെടുത്താൻ സാധിക്കൂവെന്നും അദ്ദേഹം പറഞ്ഞു.


പരിപാടിയിൽ മോഹൻകുമാർ പാടി അധ്യക്ഷനായി. സംസ്ഥാന ജനറൽ സെക്രട്ടറി ഹണി ബാലചന്ദ്രൻ, സംസ്ഥാന ട്രഷറർ പി എ ജോജോ എന്നിവർ സംസാരിച്ചു. പിഎസ് മഹേഷ് സ്വാഗതവും പി റഷീദ് നന്ദിയും പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home