ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസിയും കൂട്ടിയിടിച്ചു; നിരവധി പേർക്ക് പരിക്ക്

ചെങ്ങന്നൂർ: എംസി റോഡിൽ ചെങ്ങന്നൂർ ക്രിസ്‌ത്യൻ കോളേജ് ജങ്‌ഷനിൽ ടൂറിസ്‌റ്റ് ബസും കെഎസ്‌ആർടിസി സ്വിഫ്റ്റ് സൂപ്പർഫാസ്‌റ്റും കൂട്ടിയിടിച്ച് അപകടം. 40ലേറെ പേർക്ക് പരിക്കേറ്റു. വിവാഹ നിശ്‌ചയച്ചടങ്ങിൽ പങ്കെടുക്കാനായി അടൂർ തെങ്ങമത്ത് നിന്നും മണിമലഭാഗത്തേക്ക് പോയ ടൂറിസ്‌റ്റ് ബസും എതിർ ദിശയിൽ തിരുവനന്തപുരത്തേക്ക് പോകുന്ന കെഎസ്‌ആർടിസി സ്വിഫ്റ്റുമാണ് കൂട്ടിയിടിച്ചത്.
പരിക്കേറ്റവരെ പൊലീസിന്റെയും നാട്ടുകാരുടേയും നേതൃത്വത്തിൽ ചെങ്ങന്നൂർ ജില്ലാ ആശുപത്രി, പരുമല, കല്ലിശ്ശേരി ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഞായർ രാവിലെ 10ഓടെയായിരുന്നു അപകടം. എം സി റോഡിൽ ഒരു മണിക്കൂർ ഗതാഗതം സ്തംഭിച്ചു.
0 comments