വയനാട് തലപ്പുഴയിൽ കടുവയുടെ സാന്നിധ്യം

മാനന്തവാടി: വയനാട് ജനവാസ മേഖലയിൽ കടുവ സാന്നിധ്യം റിപ്പോർട്ട് ചെയ്തു. മാനന്തവാടി തലപ്പുഴയിലാണ് കടുവയുടെ കാൽപാടുകൾ കണ്ടത്. സ്ഥലത്ത് പുല്ലരിയാൻ പോയവർ കടുവയെ കണ്ടതായും റിപ്പോർട്ടുകളുണ്ട്.
കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതിനെ തുടർന്ന് തലപ്പുഴയും പരിസര പ്രദേശങ്ങളും ആശങ്കയിലാണ്. വനംവകുപ്പ് അധികൃതർ എത്തിയാണ് കാൽപാടുകൾ കടുവയുടേതെന്ന് സ്ഥിരീകരിച്ചത്.
കണ്ണോത്തുമല, കാട്ടേരിക്കുന്ന്, കമ്പിപ്പാലം, ഇടിക്കര, പത്താം നമ്പര്‍, പുതിയിടം തുടങ്ങിയ പ്രദേശങ്ങൾ കുറച്ചു നാളുകളായി കടുവ ഭീതിയിലാണ്.
Related News

0 comments