കണ്ണൂരിൽ വാടക വീട് കേന്ദ്രീകരിച്ചു എംഡിഎംഎ വിൽപ്പന: മൂന്നുപേർ പിടിയിൽ

ഉളിക്കൽ: ഉളിക്കൽ നുച്യാട് വാടകവീട് കേന്ദ്രീകരിച്ച് എംഡിഎംഎ വിൽപ്പന നടത്തുകയായിരുന്ന യുവതി ഉൾപ്പെടെയുള്ള മൂന്നംഗ സംഘത്തെ ഉളിക്കൽ പൊലീസ് കസ്റ്റഡയിലെടുത്തു. നുച്യാട് സ്വദേശി മുബഷീർ (35), കർണ്ണാടക സ്വദേശികളായ ഹക്കീം (31), കോമള (31) എന്നിവരാണ് റൂറൽ എസ്‌പി യുടെ പ്രത്യേക സ്‌ക്വാഡ് വെള്ളിയാഴ്ച രാത്രി പിടികൂടിയത്.
ഇവരിൽ നിന്നും 5 ഗ്രാം എം ഡി എം എ പിടിച്ചെടുത്തു. നുച്യാട് ഒരുപാട് കുടുംബങ്ങൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് ഇവർ താമസിച്ച് മയക്കുമരുന്ന് വ്യാപാരം നടത്തി വന്നത്. വെള്ളിയാഴ്ച വൈകുന്നേരം അഞ്ച് മണിയോടെ എത്തിയ പൊലീസ് സംഘം ഇവരുടെ മുറിയുടെ വാതിലിൽ മുട്ടിയെങ്കിലും ഇവർ വാതിൽ തുറക്കാഞ്ഞതിനെത്തുടർന്ന് പൊലീസ് വാതിൽ പൊളിച്ച് അകത്തു കടക്കുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിലാണ് എംഡിഎംഎ കണ്ടെത്തുന്നത്. പൊലീസിനെ കണ്ടയുടനെ എംഡിഎംഎ വെള്ളത്തിലിട്ട് നശിപ്പിക്കാനുള്ള ശ്രമവുമുണ്ടായി. കൂടുതൽ വിവരങ്ങൾക്കായി പൊലീസ് ഇവരെ ചോദ്യം ചെയ്‌തു വരികയാണ്.
0 comments