ചുവന്നുതുടുത്ത് സക്കീറിന്റെ ക്യാമ്പസ്: തിരുവനന്തപുരം ലോ കോളേജിൽ മുഴുവൻ സീറ്റിലും എസ്എഫ്ഐ

തിരുവനന്തപുരം : തിരുവനന്തപുരം ലോ കോളേജിൽ മുഴുവൻ സീറ്റിലും ഉജ്വല വിജയം നേടി എസ്എഫ്ഐ. മുഴുവൻ സീറ്റിലും വൻ ഭൂരിപക്ഷത്തിലാണ് എസ്എഫ്ഐ ജയിച്ചത്. കഴിഞ്ഞപ്രാവശ്യം നഷ്ടമായ സീറ്റുകളടക്കം പിടിച്ചെടുത്താണ് എസ്എഫ്ഐയുടെ മുന്നേറ്റം.
ഭരത് നായർ (ചെയർമാൻ), പ്രിയ ജോർജ് (വൈസ് ചെയർപേഴ്സൺ), കെ സായിറാം (ജനറൽ സെക്രട്ടറി), ശ്രീസൂര്യ (ആർട്സ് ക്ലബ് സെക്രട്ടറി), എസ് രാഹുൽ (മാഗസിൻ എഡിറ്റർ), അഷർ, അസിക (യുയുസിമാർ), ഫിസ റഹ്മാൻ, ഗായത്രി (ലേഡ് റെപ്പുമാർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ക്ലാസ് റെപ്പ് മത്സരത്തിൽ 15ൽ 11നും എസ്എഫ്ഐ നേടി.
ലോ കോളേജ് യൂണിയൻ ചെയർമാനായിരുന്ന എം എ സക്കീറിന്റെ മുപ്പതാം രക്തസാക്ഷി ദിനത്തിലാണ് എസ്എഫ്ഐ ക്യാമ്പസിൽ മുഴുവൻ സീറ്റും പിടിച്ചടക്കി ഉജ്വല വിജയം നേടിയത്. 30 വർഷങ്ങൾക്ക് മുൻപ് ജനുവരി 17 നാണ് സക്കീറിനെ പിഡിപി ക്രിമിനലുകൾ കൊലപ്പെടുത്തുന്നത്.
Related News

0 comments