ഗൃഹനാഥനെ ബന്ധു വെട്ടിക്കൊലപ്പെടുത്തി; വെട്ടേറ്റ ഭാര്യ ഗുരുതരാവസ്ഥയിൽ

crime
avatar
സ്വന്തം ലേഖകൻ

Published on Mar 14, 2025, 09:10 AM | 1 min read

വർക്കല: കുടുംബ വഴക്കിനെത്തുടർന്ന്‌ ഗൃഹനാഥനെ സഹോദരീഭർത്താവ് വെട്ടിക്കൊലപ്പെടുത്തി. കരുനിലക്കോട് അഞ്ചുവരമ്പ് വിളവീട്ടിൽ സന്തോഷ് എന്ന സുനിൽദത്ത് (55) ആണ് കൊല്ലപ്പെട്ടത്. സന്തോഷിന്റെ സഹോദരി ഉഷാകുമാരിക്കും വെട്ടേറ്റ്‌ ഗുരുതര പരിക്കേറ്റു.

സുനിൽദത്തിന്റെ സഹോദരീ ഭർത്താവ് തിരുവനന്തപുരം വട്ടിയൂർക്കാവ് കുലശേഖരം സ്വദേശി ഷാനിയും സുഹൃത്തുക്കളായ രണ്ടുപേരുമാണ് ആക്രമിച്ചത്. തലയ്ക്ക് വെട്ടേറ്റ ഉഷാകുമാരിയെ പാരിപ്പള്ളി മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. വ്യാഴം വൈകിട്ട് 5.30ഓടെയാണ് സംഭവം.


ഉഷാകുമാരിയും ഭർത്താവ് ഷാനിയും അകന്ന് കഴിയുകയായിരുന്നു. തുടർന്നുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. തിരുവനന്തപുരത്ത് താമസമാക്കിയ ഷാനി സുഹൃത്തുക്കളുമൊത്ത് സ്കൂട്ടറിൽ കരുനിലക്കോട് ഭാര്യവീട്ടിലെത്തി വടിവാൾ ഉപയോഗിച്ച് ഉഷയെയും സന്തോഷിനെയും വെട്ടുകയായിരുന്നു. തലയ്ക്കും കഴുത്തിനും കാലിനും വെട്ടേറ്റ സന്തോഷിനെ പാരിപ്പള്ളി മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരിച്ചു. വീട്ടിനുള്ളിൽ അരമണിക്കൂറോളം രക്തം വാർന്ന് കിടന്ന ഇരുവരെയും അയൽവാസികളും നാട്ടുകാരുമെത്തിയാണ് ആശുപത്രിയിലെത്തിച്ചത്.


കൃത്യം നടത്തി പ്രതികൾ സ്കൂട്ടറിൽ കയറി രക്ഷപ്പെട്ടു. ടയർ കടയിലെ തൊഴിലാളിയാണ്‌ സന്തോഷ്. മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി. പ്രതികൾക്കായി പൊലീസ് അന്വേഷണം ഊർജിതമാക്കി.



deshabhimani section

Related News

0 comments
Sort by

Home