ശ്രീകണ്ഠപുരത്ത് നിർത്തിയിട്ട ട്രാവലർ കത്തി നശിച്ചു

കണ്ണൂർ: തളിപ്പറമ്പ് ഇരിട്ടി സംസ്ഥാന പാതയിൽ ശ്രീകണ്ഠപുരത്ത് ട്രാവലർ കത്തി നശിച്ചു. ശ്രീകണ്ഠപുരം - കോട്ടൂർ പാലത്തിന് സമീപത്തെ പെട്രോൾ പമ്പിന് സമീപം നിർത്തിയിട്ട ട്രാവലറാണ് കത്തി നശിച്ചത്. വാഹനം പൂർണ്ണമായി കത്തി നശിച്ചു. ചൊവ്വ പുലർച്ചെ 3.45ന് ആണ് സംഭവം. സമീപത്തു മറ്റു വാഹനങ്ങൾ ഇല്ലാത്തത് ഒരു വൻ ദുരന്തം ഒഴിവാക്കി. തളിപ്പറമ്പിൽ നിന്നുള്ള അഗ്നിശമന സേനയെത്തി തീയണച്ചു. നടുവിൽ സ്വദേശി ദീപേഷിന്റെതാണ് ട്രാവലർ. സംഭവ സമയം ആരും വാഹനത്തിന് സമീപം ഉണ്ടായിരുന്നില്ല. മറ്റു വാഹനങ്ങളും സമീപത്ത് നിർത്തിയിടാത്തതിനാൽ വൻ അപകടം ഒഴിവായി.
0 comments