‘ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്’; ഷഹബാസിനെ ആക്രമിച്ചവരിൽ മുതിർന്നവരുമുണ്ടായിരുന്നെന്ന് അമ്മ

താമരശേരി: കോഴിക്കോട് താമരശേരിയിൽ പത്താം ക്ലാസുകാരൻ മുഹമ്മദ് ഷഹബാസ് തലയ്‌ക്ക് അടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതികരണവുമായി അമ്മ കെ പി റംസീന. അക്രമികളിൽ കുട്ടികൾ മാത്രമല്ലെന്നും മുതിർന്നവരുമുണ്ടെന്ന് പറഞ്ഞ റംസീന ഷഹബാസിനെ മർദിച്ചത് ആയുധമുപയോഗിച്ചാണെന്നും കൂട്ടിച്ചേർത്തു.
‘മുതിർന്നവർ സംഘത്തിലുണ്ടായിരുന്നുവെന്ന് ഷഹബാസിന്‍റെ സുഹൃത്തുക്കളാണ് പറഞ്ഞത്. ഷഹബാസിനെ മർദിച്ച കുട്ടി ക്ഷമാപണം നടത്തി സന്ദേശമയച്ചിരുന്നു. ഇനിയൊരു ഉമ്മയ്ക്കും ഈ അവസ്ഥയുണ്ടാകരുത്. കര്‍ശന നടപടി സ്വീകരിക്കണം’– കെ പി റംസീന പറഞ്ഞു.
സംഭവത്തിൽ അഞ്ച് വിദ്യാർഥികൾക്കെതിരെ കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. പ്രതികളായ വിദ്യാർഥികളെ ഇന്ന് ജുവനൈല്‍ ജസ്റ്റിസിന് മുൻപിൽ ഹാജരാക്കും. ഷഹബാസിനെ നഞ്ചക് പൊലെയുള്ള ആയുധങ്ങൾ ഉപയോഗിച്ചാണ് ആക്രമിച്ചതെന്നാണ് നിഗമനം.
0 comments