ജെസിബി കത്തിച്ച കേസിലെ പ്രതികൾ പിടിയിൽ

തൃശൂർ: പൂങ്കുന്നം സ്വദേശിയുടെ ഉടമസ്ഥതയിലുള്ള ജെസിബി തീയിട്ടു നശിപ്പിച്ച കേസിലെ പ്രതികൾ പിടിയിൽ. കുട്ടനെല്ലൂർ സ്വദേശി ആലുക്കൽ വീട്ടിൽ ശ്രീജിത്ത് (36), ചുവന്നമണ്ണ് വഴക്കുംപാറ സ്വദേശി മരോട്ടിക്കൽ വീട്ടിൽ അലക്സ് (36) എന്നിവരെയാണ് വിയ്യൂർ പൊലീസ് ഇൻസ്പെക്ടർ കെ പി മിഥുനും സംഘവും പിടികൂടിയത്. മാർച്ച് 17നാണ് കേസിനാസ്പദമായ സംഭവം.
വിയ്യൂർ ജോൺസൻസ് ഷോറൂമിനു സമീപമുള്ള പറമ്പിൽ പാർക്കുചെയ്തിരുന്ന ജെസിബിയാണ് തീയിട്ടു നശിപ്പിച്ചത്. വിയ്യൂർ പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ ഒരു ഓട്ടോ സംശയാസ്പദമായി കാണുകയും പിന്നീടുള്ള അന്വേഷണത്തിൽ ഓട്ടോഡ്രൈവറായ ശ്രീജിത്തിനെ പിടികൂടുകയുമായിരുന്നു. ശ്രീജിത്തിനെ ചോദ്യം ചെയ്തതിൽ നിന്ന് അലക്സ് എന്ന ഓട്ടോഡ്രൈവറും കൂടെയുണ്ടായിരുന്നു എന്ന് വ്യക്തമായി.
തുടർന്ന് അല്ക്സിനെ പൂത്തോളിൽ നിന്ന് കണ്ടെത്തി. ഓട്ടോയിൽ നിന്ന് ഓടി രക്ഷപെടാൻ ശ്രമിച്ച ഇയാളെ ശ്രമകരമായി പിടികൂടുകയായിരുന്നു. ഡ്രൈവറോടുള്ള മുൻവൈരാഗ്യത്താലാണ് ജെസിബി കത്തിച്ചതെന്നും അന്വേഷണത്തിൽ വ്യക്തമായി. അലക്സിന്റെ പേരിൽ വെസ്റ്റ്, ഈസ്റ്റ്, മണ്ണുത്തി പൊലീസ് സ്റ്റേഷനുകളിലായി എട്ട് കേസുകൾ നിലവിലുണ്ട്. പ്രതികളെ റിമാൻഡ് ചെയ്തു.
0 comments