കൊല്ലത്ത് സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ തീപിടിത്തം

ഓച്ചിറ സപ്ലെകോ സൂപ്പർ മാർക്കറ്റിൽ ഉണ്ടായ തീപിടുത്തം.
കരുനാഗപ്പള്ളി: കൊല്ലം ഓച്ചിറയിലെ സപ്ലൈകോ സൂപ്പർ മാർക്കറ്റിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. 20 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായെന്നാണ് വിലയിരുത്തൽ. ഷോർട്ട് സർക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വെള്ളിയാഴ്ച പുലർച്ചെ മൂന്നോടെയാണ് ഓച്ചിറ ക്ഷേത്രം റോഡിൽ സ്ഥിതിചെയ്യുന്ന സപ്ലൈകോയുടെ സൂപ്പർമാർക്കറ്റിൽ തീപിടിത്തമുണ്ടായത്. കെട്ടിടത്തിനുള്ളിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ടവർ പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് കായംകുളത്തുനിന്നും രപുനാഗപ്പള്ളിയിൽ നിന്നും ഫയർഫോഴസ് എത്തിയാണ് തീ അണച്ചത്.
0 comments