Deshabhimani

ഞരമ്പ് മുറിച്ചതിനെ തുടർന്ന് ചികിത്സയിലായിരുന്ന യുവാവ് തൂങ്ങിമരിച്ചു

ang to death

കെ പി സജീർ ബാബു, ഷൈമ സിനിവർ

വെബ് ഡെസ്ക്

Published on Feb 12, 2025, 11:41 AM | 1 min read

മഞ്ചേരി: പതിനെട്ടുകാരി തൂങ്ങിമരിച്ച നിരാശയിൽ ആത്മഹത്യക്കു ശ്രമിച്ച യുവാവ്‌ തൂങ്ങി മരിച്ചു. മലപ്പുറം കാരക്കുന്ന് സ്വദേശി കെ പി സജീർ ബാബു മരിച്ചത്.


വിവാഹം നിശ്ചയിച്ചതിന് പിന്നാലെയാണ് തൃക്കലങ്ങോട് സ്വദേശിയായ ഷൈമ സിനിവർ ബന്ധുവീട്ടിൽ തുങ്ങിമരിച്ചത്‌. ഷൈമ ജീവനൊടുക്കിയ വിവരമറിഞ്ഞ സജീർ കൈ ഞരമ്പ് മുറിച്ച് ആത്മഹത്യയ്ക്കു ശ്രമിച്ചു.  ഇരുവരും തമ്മിൽ ഇഷ്ടത്തിലായിരുന്നുവെന്നും നിക്കാഹിന് പെണ്‍കുട്ടിക്ക് സമ്മതക്കുറവുണ്ടായിരുന്നു എന്നുമാണ് പൊലീസിന്റെ കണ്ടെത്തൽ.

മഞ്ചേരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ആരോഗ്യ നില മെച്ചപ്പെടുകയും ചെയ്‌തിരുന്നു. പിന്നീട്‌ ഇയാളെ കാണാതായി. പൊലീസ്‌ അന്വേഷിച്ച്‌ വരുന്നതിനിടെയാണ്‌ ഇയാൾ ആത്മഹത്യ ചെയ്‌തത്‌. 



deshabhimani section

Related News

0 comments
Sort by

Home