Deshabhimani
ad

തിരൂരിൽ കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു

drowned to death

ഫാത്തിമ മിൻഹ

വെബ് ഡെസ്ക്

Published on Jun 22, 2025, 09:25 PM | 1 min read

തിരൂർ: മലപ്പുറത്ത് കായലിൽ കുളിക്കുന്നതിനിടെ വിദ്യാർഥി മുങ്ങി മരിച്ചു. ഇരിങ്ങാവൂ‌ർ - മണ്ടകത്തിൽ പറമ്പിൽ പാറപറമ്പിൽ മുസ്തഫയുടെ മകൾ ഫാത്തിമ മിൻഹ (13) ആണ് മരിച്ചത്. ബാഫഖി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാ‍ർഥിയാണ്. ഞായറാഴ്ച ഉച്ചക്ക് വീടിന് സമീപത്തെ കായലിൽ കുടുംബങ്ങൾക്കൊപ്പം കുളിക്കുന്നതിനിടെയാണ് അപകടം. കായലിൽ മുങ്ങിപ്പോയ ഫാത്തിമയെ കരയ്ക്കെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം തിരൂർ ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.



deshabhimani section

Related News

View More
0 comments
Sort by

Home