കോഴിക്കോട് വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു
കോഴിക്കോട്: വിദ്യാർഥി ട്രെയിൻ തട്ടി മരിച്ചു. കോഴിക്കോട് പേരാമ്പ്രയിലെ ബാബുരാജിന്‍റെ അമൽരാജാണ് (21) മരിച്ചത്. വടകരയ്ക്കടുത്ത് മുക്കാളി റെയിൽവേ ഗേറ്റിനുസമീപമാണ് അപകടം.
പുലർച്ചെ രണ്ട് മണിയോടെയാണ് അപകടമുണ്ടായത്. കോഴിക്കോട് ഹോട്ടല്‍മാനേജ്‌മെന്‍റ് വിദ്യാര്‍ഥിയാണ് അമല്‍രാജ്. സംഭവത്തെ തുടര്‍ന്ന് റെയില്‍വെ പൊലീസ് സ്ഥലത്തെത്തി. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്ക് വിട്ടുനൽകും.
0 comments