Deshabhimani

സർക്കാരിന്റെ നാലാം വാർഷികാഘോഷം; പരിപാടികൾ മുൻ നിശ്ചയിച്ച പ്രകാരം നടക്കും

Kerala Government
വെബ് ഡെസ്ക്

Published on May 10, 2025, 08:17 PM | 1 min read

തിരുവനന്തപുരം: അതിർത്തിയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ മാറ്റിവയ്‌ക്കാൻ തീരുമാനിച്ച സർക്കാരിന്റെ നാലാം വാർഷികാഘോഷ പരിപാടികൾ മുൻ നിശ്‌ചയിച്ച പ്രകാരം നടക്കും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിൽ വെടി നിർത്തൽ നിലവിൽ വന്നതിന്റെ പശ്ചാത്തലത്തിൽ വാർഷിക പരിപാടികൾ ചൊവ്വ മുതൽ നേരത്തെ നിശ്ചയിച്ച പ്രകാരം തുടർന്ന് നടത്താൻ മുഖ്യമന്ത്രി നിർദ്ദേശം നൽകി.

ജില്ലാതല, സംസ്ഥാനതല യോഗങ്ങളും എന്റെ കേരളം പ്രദർശനവും മേഖല അവലോകന യോഗങ്ങളും ചൊവ്വ മുതൽ നിശ്ചയിച്ച പ്രകാരം തന്നെ നടക്കും. മാറ്റിവെച്ച മലപ്പുറം ജില്ലാതല യോഗം ഉൾപ്പെടെ 13 വരെ നിശ്ചയിച്ചിരുന്ന മറ്റു യോഗങ്ങളുടെ തീയതി പിന്നീട് അറിയിക്കും.

വെടിനിർത്തൽ പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത്‌ മുഖ്യമന്ത്രി

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുണ്ടായ സംഘർഷം അവസാനിപ്പിച്ച് വെടിനിർത്തൽ പ്രഖ്യാപിച്ചതിനെ സ്വാഗതം ചെയ്ത്‌ മുഖ്യമന്ത്രി പിണറായി വിജയൻ. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാമെന്നും അദ്ദേഹം പറഞ്ഞു.


ജനങ്ങളും നാടും സമാധാനമാണ് ആഗ്രഹിക്കുന്നത്. അതിർത്തിയിലെ സംഘർഷം അവസാനിപ്പിക്കാനും സമാധാനം കൈവരിക്കാനും ഉണ്ടായ തീരുമാനം വിവേകപൂർണമാണ്. തീവ്രവാദ ശക്തികൾക്കെതിരെ ശക്തമായ നിലപാട് തുടർന്നുകൊണ്ടുതന്നെ സമാധാനത്തിനും നാടിൻ്റെ പുരോഗതിക്കും വേണ്ടി നിലകൊള്ളുകയാണ് പ്രധാനം– മുഖ്യമന്ത്രി പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Home