വിദ്യാര്‍ഥികളെ ഏത്തമിടീച്ച സംഭവം: ടീച്ചർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി

തിരുവനന്തപുരം: കോട്ടൺഹിൽ ഗേൾസ് സ്‌കൂളിൽ കുട്ടികളെ ഏത്തമിടീച്ച സംഭവത്തിൽ ടീച്ചർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയതായി പൊതുവിദ്യാഭ്യാസ, തൊഴിൽ മന്ത്രി വി ശിവൻകുട്ടി അറിയിച്ചു. പ്രസ്തുത വിഷയത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ തിരുവനന്തപുരം വിദ്യാഭ്യാസ ഉപഡയറക്ടർ ഡിഇഒ യ്ക്ക് നിർദേശം നൽകിയിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആണ് നടപടി.
0 comments