രോഗനിർണയത്തിന് അയച്ച സാമ്പിളുകൾ മോഷ്ടിച്ചു; ആക്രി കച്ചവടക്കാരൻ അറസ്റ്റിൽ

തിരുവനന്തപുരം: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് വെള്ളിയാഴ്ച ശസ്ത്രക്രിയയ്ക്ക് ശേഷം രോഗനിര്‍ണയത്തിന് അയച്ച ശരീരഭാഗങ്ങള്‍ മോഷണം പോയി. സംഭവത്തില്‍ ആക്രി കച്ചവടക്കാരനെ പോലീസ് കസ്റ്റഡിയിലെടുത്തു. 17 രോഗികളുടെ സ്പെസിമെനുകളാണ് മോഷ്ടിച്ചത്.
ആംബുലന്‍സില്‍ ഡ്രൈവറിന്റെയും അറ്റന്‍ഡറുടെയും മേല്‍നോട്ടത്തിലാണ് സാമ്പിളുകള്‍ ലാബുകളിലേക്ക് കൊടുത്തുവിടുന്നത്. ഇങ്ങനെ കൊടുത്തുവിട്ട 17 സാമ്പിളുകള്‍ കാണാതിരുന്നതിനെ തുടർന്ന് ജീവനക്കാർ പൊലീസിൽ വിവരം അറിയിച്ചു. പൊലീസ് നടത്തിയ പരിശോധനയിലാണ് ആക്രിക്കാരന്റെ കയ്യിൽ നിന്നും സാമ്പിളുകളുടെ കാരിയർ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ആക്രി കച്ചവടക്കാരന് സാമ്പിളുകള്‍ സൂക്ഷിച്ച കാരിയര്‍ ലഭിച്ചതെന്ന് വ്യക്തമല്ല.
0 comments