Deshabhimani

സ്വർണ അമ്പും വില്ലും വെള്ളി ആനകളും അയ്യപ്പന് കാണിക്കയേകി തെലങ്കാന സംഘം

sabarimala kanikka
വെബ് ഡെസ്ക്

Published on Jan 11, 2025, 11:41 AM | 1 min read

ശബരിമല: സ്വർണത്തിൽ നിർമിച്ച അമ്പും വില്ലും വെള്ളി ആനകളും ശബരിമലയിൽ കാണിക്കയായി സമർപ്പിച്ച് തെലങ്കാന സംഘം. തെലങ്കാന സെക്കന്തരാബാദ് സ്വദേശി കേറ്ററിങ് ബിസിനസുകാരനായ അക്കാറാം രമേശാണ് 120 ഗ്രാം സ്വർണ അമ്പും വില്ലും, 400 ഗ്രാം വരുന്ന വെള്ളി ആനകളും സന്നിധാനത്തെത്തി കാണിക്ക നൽകിയത്.
മകന് എംബിബിഎസ് പ്രവേശനം ലഭിച്ചതിനെതുടർന്ന് നേർന്ന കാണിക്കയാണിതെന്ന് അക്കാറാം രമേശ് പറഞ്ഞു. ഒമ്പതംഗ സംഘമായി പ്രഭുഗുപ്ത ഗുരുസ്വാമിയുടെ നേതൃത്വത്തിലാണ് ഇരുമുടിയുമേന്തി രമേശും കൂട്ടരും മല ചവിട്ടി കാണിക്കയർപ്പിച്ചത്. മേൽശാന്തി എസ് അരുൺകുമാർ നമ്പൂതിരിയാണ് ശ്രീകോവിലിന് മുന്നിൽവെച്ച് കാണിക്ക ഏറ്റുവാങ്ങിയത്.




deshabhimani section

Related News

0 comments
Sort by

Home