പോക്സോ കേസിൽ ആർഎസ്എസുകാരൻ പിടിയിൽ

കൊടകര: പ്രായപൂർത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ആർഎസ്എസുകാരനെ കൊടകര പൊലിസ് അറസ്റ്റ് ചെയ്തു. കൊടകരയിലെ ബിഎംഎസ് യുണിയൻ നേതാവ് ശ്രീകുമാർ (45) ആണ് അറസ്റ്റിലായത്. ബന്ധുവായ 14കാരിയെ പീഡിപ്പിച്ച കേസിലാണ് അറസ്റ്റ്.
ചാലക്കുടിയിലെ സിഐടിയു പ്രവർത്തകൻ മാഹിനെ കൊലപ്പെടുത്തിയ കേസിലെ പ്രതിയാണ്. പാലക്കാട് കുഴൽപണ കേസ് ഉൾപ്പെടെയുള്ള ക്രിമിനൽ കേസുകളും ശ്രീകുമാറിനെതിരെയുണ്ട്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
0 comments