'ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും ആർഎസ്എസ് കൃത്യമായ ചുമതലകൾ നൽകി; ഭരണഘടനയെ അട്ടിമറിക്കുക എന്നതാണത്'

ആർലേക്കർ എന്ന ഗവർണറുടെ "രാഷ്ട്രീയ ഹിന്ദുത്വ " മുന്നോട്ടുവയ്ക്കുന്ന മത രാഷ്ടയത്തിൻ്റെ പ്രതീകമായി ഇന്ത്യയിൽ ജീവിക്കുന്നവർ പൂജിക്കേണ്ട ചിത്രമാണു ആർ ലേക്കർ മുന്നോട്ട് തള്ളുന്നത്.
ഹിമാചലിലെ കോൺഗ്രസ്സുകാർക്കില്ലാത്ത സൂeക്കട്
കേരളത്തിലെ കമ്പ്യൂണിസ്റ്റുകാർക്ക് എന്തുകൊണ്ടെന്ന ചോദ്യത്തിനു്
വി ഡി സതീശൻ ഉത്തരം നൽകിയോ?
ആ സതീശനു വേണ്ടി " ഇടതു ഹിന്ദുത്വ "
എന്ന ചാപ്പ എം.സ്വരാജിനു ചാർത്തുന്ന മീഡിയാ വണിനും ജമാഅത്തെ ഇസ്ലാമിക്കും നല്ല നമസ്കാരം..'
ഫേസ്ബുക്ക് കുറിപ്പ്
സത്യാനന്തര കാലത്തെ മൂന്നു ഗവർണർമാർ ..
ഉപരാഷ്ട്രപതിക്കും ഗവർണർമാർക്കും
ആർ.എസ്.എസ് കൃത്യമായ ചുമതലകൾ നൽകിയിട്ടുണ്ട് .. ഭരണഘടനയെ പരിപാലിക്കുകയല്ല അട്ടിമറിക്കുകയാണവരുടെ ജോലി..
മൂന്നു ഗവർണർമാർ: അതിലൊരാൾ ആന്ധ്രപ്രദേശ് ഗവർണർ എസ് അബ്ദുൾ നസീർ ..
സുപ്രിം കോടതി വിധിയിൽ അയോധ്യാ കേസിൽ സംഘപരിവാർ അജണ്ട നടപ്പായി.. കേസ് കേട്ട ജഡ്ജിമാരിൽ ഒരാൾ ഗവർണറായി .. മുസ്ലിം സമുദായത്തിൽ പെട്ട ഒരാളെ പോലും രാജ്യത്തെ സർക്കാരിൽ മോദി ഉൾപ്പെടുത്തിയിട്ടില്ല. പേരിൽ അത്തരമൊരാൾ എങ്ങനെ ഗവർണറായി ഉയർത്തപ്പെട്ടു..
സത്യാനന്തര കാലത്തെ ഗവർണറാണയാൾ.
സത്യാനന്തര കാലത്ത് അയോദ്ധ്യയിലെ ബാബറി മസ്ജിദ് കേസിൽ മറിച്ചൊരു വിധിയുണ്ടാകുമെന്നു നിങ്ങൾ ധരിച്ചുവോ നിഷ്കളങ്കരേ എന്നു ചോദിച്ചയാളെ നിലമ്പൂരിൽ ന്യൂനപക്ഷ രക്ഷകർ ചേർന്നു തോൽപ്പിച്ചു. ആപത്തു കാലത്ത് ധീരതയാർന്ന നിലപാടുയർത്തുന്ന മനുഷ്യനെ തിരിച്ചറിയാതെ പോകുന്ന അന്ധതയുടെ പേരാണു മത രാഷട്രീയം:
കേസ് വിധിച്ച ജഡ്ജിമാരിലൊരാൾ ഗവർണറായതു പിന്നീടാണെങ്കിലും
ആ നടപടിയെ ഏത് ഇസ്ലാമിസ്റ്റുകളാണു് ചോദ്യം ചെയ്തത്: ജമാഅത്തെ ഇസ്ലാമിയും മുസ്ലിം ലീഗും എസ് ഡി പി ഐയും എന്തെങ്കിലും പിന്തുണയോ കനിവോ സി പി ഐ എം നോട് കാട്ടേണ്ടതില്ല. നിങ്ങൾ മുസ്ലിം മത വിശ്വാസികളുടെ ഒരു പ്രാതിനിധ്യവും അംഗീകരിച്ചു തരാൻ തയ്യാറല്ലാത്തത്
ആർ എസ് എസ് " ഹിന്ദു" മതക്കാരായ മനുഷ്യരുടെ താൽപര്യങ്ങൾക്ക് എതിരായതുപോലെ തന്നെയാണു
പൊളിറ്റിക്കൽ ഇസ്ലാം എന്നതിനാലാണു
ഇസ്ലാമിക മത രാഷ്ടീയം ശക്തമായി മുന്നേറിയ നിലമ്പൂരിൽ ഒരു " ജനവിധി"
കൊണ്ട് ചോദ്യങ്ങൾ അവസാനിക്കുകയല്ല. അത്തരമൊരു
വിധി നിർമ്മിക്കാൻ സൃഷ്ടിച്ച വഴികളിൽ ചരിത്രവും വർത്തമാനവും ചോദ്യങ്ങൾ ഉയർത്തും:
ആർലേക്കർ എന്ന ഗവർണറുടെ
മാന്യതയുടെ മുഖം മൂടിയണിഞ്ഞ പേക്കൂത്തുകൾ ചരിത്രത്തിൽ നിന്നും
ചീന്തിയ പഴയ അനുഭവങ്ങളിൽ നിന്നുമാണ് പരിശോധിക്കേണ്ടത്..
"വന്ദേമാതരം' എന്ന കവിതയിലെ
രണ്ടു ഭാഗങ്ങൾ ഇന്ത്യയിൽ നിരോധിക്കപ്പെട്ടതെന്തുകൊണ്ട്?
"രാഷ്ട്രീയ ഹിന്ദുത്വ " മുന്നോട്ടുവയ്ക്കുന്ന മത രാഷ്ടയത്തിൻ്റെ പ്രതീകമായി ഇന്ത്യയിൽ ജീവിക്കുന്നവർ പൂജിക്കേണ്ട ചിത്രമാണു ആർ ലേക്കർ മുന്നോട്ട് തള്ളുന്നത്.
ഹിമാചലിലെ കോൺഗ്രസ്സുകാർക്കില്ലാത്ത സൂക്കേട്
കേരളത്തിലെ കമ്യൂണിസ്റ്റുകാർക്ക് എന്തുകൊണ്ടെന്ന ചോദ്യത്തിനു
വി ഡി സതീശൻ ഉത്തരം നൽകിയോ?
ആ സതീശനു വേണ്ടി " ഇടതു ഹിന്ദുത്വ "
എന്ന ചാപ്പ എം.സ്വരാജിനു ചാർത്തുന്ന മീഡിയാ വണിനും ജമാഅത്തെ ഇസ്ലാമിക്കും നല്ല നമസ്കാരം..
മൂന്നാമൻ " സുവർണാവസരം' പിള്ളയാണു്.ഗോവയിലാണു് ഗവർണറെങ്കിലും കേരളത്തിൽ ആർ.എസ് എസിനു മാന്യത നിർമ്മിക്കലാണു ജോലി.
"പിണറായിയെ ഭീകരമായി മർദ്ദിച്ച്
എല്ലൊടിച്ച അടിയന്തിരാവസ്ഥ 1975 ജൂൺ 25നു് പ്രഖ്യാപിച്ചു. അതേ വർഷം
ആഗ: 12 ന് ആർ.എസ്.എസ്.തലവൻ
ഇന്ദിരാഗാന്ധിക്ക് മാപ്പു ചോദിച്ച്
കത്തെഴുതി '' അവരെ ചരിത്രത്തിൽ മറച്ചു പിടിക്കാൻ ഒരു നുണയുമായി സംഘി ഗവർണർ വന്നിരിക്കുന്നു:
പിണറായിയെ അറസ്റ്റു ചെയ്തിട്ട് നാഥ നടത്തിയില്ല എന്നാണു് കണ്ടുപിടുത്തം.
അടിയന്തിരാവസ്ഥ എന്തായിരുന്നുവേന്നു് പുസ്തകം വായിച്ച അറിവെങ്കിലുമുള്ള ഒരാൾ
ഈ ദിവസം കോൺഗ്രസ്സിനെ വെള്ളപൂശി വേട്ടയാടപ്പെട്ടപിണറായിക്കും സി പി ഐ എം നുമെതിരെ എഴുതുമായിരുന്നോ?
മൂന്നു ഗവർണർമാരും നുകം വച്ച
കാളകളെപ്പോലെ ഉഴുതു കൊണ്ടിരിക്കുന്നു: ആർ.എസ്.എസ്
കെട്ടിവച്ച നുകം കൊണ്ട് ബന്ധിതരായ
ഉഴവുകളകൾ എത്ര മണ്ണിളക്കിയാലും
വർഗീയതയുടെ വിത്ത് ഇവിടെ മുളക്കില്ല:
ആർ.എസ്എസും ജമാഅത്തെ ഇസ്ലാമിയും കാസയും വിത്തിറക്കുന്നത്
ഒരേ പാടത്താണു്. അവർക്ക് മൊത്തമായി ഉഴുതു കൊടുക്കുന്ന ഉഴവുകരോട് ബഹുമാനമല്ല മലയാളിക്കുള്ളത്.
അഡ്വ.കെ.അനിൽകുമാർ.
സി പി ഐ എം
സംസ്ഥാന കമ്മറ്റിയംഗം









0 comments