എടിഎം കുത്തിത്തുറന്ന് മോഷണശ്രമം; യുവാവ് പിടിയിൽ

കോഴിക്കോട് : കോഴിക്കോട് എടിഎം കുത്തിത്തുറന്ന് കവർച്ചാ ശ്രമം നടത്തിയ യുവാവ് പിടിയിൽ. കോഴിക്കോട് പറമ്പിൽ കടവിലായിരുന്നു സംഭവം. മലപ്പുറം സ്വദേശി വിജേഷാണ് ചേവായൂർ പൊലീസിന്റെ പിടിയിലായത്. പട്രോളിങ്ങിനിടെയാണ് കവർച്ചാശ്രമം പൊലീസിന്റെ ശ്രദ്ധയിൽപ്പെടുന്നത്.
എടിഎം ഷട്ടർ താഴ്ന്നു കിടന്നിരുന്നുവെങ്കിലും ഉള്ളിൽ വെളിച്ചവും ആളനക്കവും ശ്രദ്ധയിൽപ്പെട്ടു. എടിഎമ്മിന്റെ പുറത്ത് ഗ്യാസ് കട്ടറും കിടപ്പുണ്ടായിരുന്നു. തുടർന്ന് പൊലീസ് ഷട്ടർ തുറക്കാൻ ശ്രമിച്ചു. യുവാവ് പൊലീസിനെ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയെങ്കിലും കീഴ്പ്പെടുത്തുകയായിരുന്നു.
Related News

0 comments