പരാതികൾ പൂഴ്‌ത്തി കെപിസിസി
print edition സംരക്ഷിക്കുന്നത് എന്തിന് ; കോൺഗ്രസിൽ കലാപക്കൊടി


സി കെ ദിനേശ്
Published on Dec 03, 2025, 02:45 AM | 1 min read
തിരുവനന്തപുരം
തദ്ദേശ തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം അവശേഷിക്കെ യുഡിഎഫിനെ അടപടലം മുക്കി കോൺഗ്രസ് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലും സംരക്ഷകരും. ഒരു യുവതി കൂടി പരാതി നൽകിയതോടെ മാങ്കൂട്ടത്തിലിന്റെ സംരക്ഷകരായ നേതാക്കൾ കടുത്ത പ്രതിരോധത്തിലായി. ഒരു അതിജീവിത മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ കേസെടുത്തതോടെ ഒളിവിൽപോയ രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷ ബുധനാഴ്‌ച കോടതി പരിഗണിക്കാനിരിക്കെയാണ് പുതിയ പരാതി.
ഒരു നിമിഷം ഇനി മാങ്കൂട്ടത്തിലിനെ പാർടിയിലോ എംഎൽഎ സ്ഥാനത്തോ വച്ചുപൊറുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് ഒരു വിഭാഗം നേതാക്കൾ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിനെയും കെ സി വേണുഗോപാലിനെയും സമീപിച്ചു. എന്നാൽ, പരമാവധി സംരക്ഷിച്ചു നിർത്താനുള്ള ശ്രമത്തിലാണ് നേതൃത്വം.
പ്രതിപക്ഷ നേതാവ് വി ഡി സതീശനു പുറമെ സണ്ണിജോസഫും പരാതികൾ പൂഴ്‌ത്തിയെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. തന്റെ പരാതി പൊലീസിന് കൈമാറണമെന്ന് പുതിയ പരാതിക്കാരി ആവശ്യപ്പെട്ടതിനാലാണ്, ഗത്യന്തരമില്ലാതെ കെപിസിസി പ്രസിഡന്റ് പരാതി ഡിജിപിക്ക് കൈമാറിയത്. ഇവർ മുന്പും പരാതി കൊടുത്തിരുന്നുവെന്ന് നേതാക്കൾ സ്ഥിരീകരിച്ചു.
ഇതുവരെ പറഞ്ഞുകൊണ്ടിരുന്ന ഗൂഢാലോചനാസിദ്ധാന്തം ഇനി കോൺഗ്രസ് നേതാക്കൾക്ക് ഉയർത്താനാവില്ല. മാങ്കൂട്ടത്തിലിനെ സസ്‌പൻഡ് ചെയ്‌തതോടെ നേതൃത്വത്തിന്റെ ഉത്തരവാദിത്തം തീർന്നെന്ന ന്യായവാദവും നിലനിൽക്കില്ല. രാഹുൽ ഇപ്പോഴും എംഎൽഎ യും കോൺഗ്രസ് അംഗവുമാണ്.
പരാതികൾ പൂഴ്‌ത്തി കെപിസിസി
രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ഒമ്പത് പരാതികളാണ് കോൺഗ്രസ് നേതാക്കൾക്ക് ലഭിച്ചത്. എന്നാൽ, "നിലവിൽ അന്വേഷണം നടക്കുന്ന കാര്യമല്ലാതെ മറ്റൊന്നും അറിയില്ല’ എന്നാണ് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് മാധ്യമങ്ങളോട് പ്രതികരിച്ചത്. ഇക്കാര്യവും യുവതി പരാതിയിൽ പരാമർശിച്ചിട്ടുണ്ട്. ‘കെപിസിസി പ്രസിഡന്റ് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പരസ്യപ്രസ്താവന നടത്തിയതിനുശേഷം, സത്യം പൊതുജനങ്ങളെ അറിയിക്കേണ്ടത് ധാർമികമായ കടമയായി ഞാൻ കരുതുന്നു. സ്‌ത്രീകളെ ഉപദ്രവത്തിൽനിന്ന് സംരക്ഷിക്കുകയെന്നതാണ് ലക്ഷ്യം. രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗിക വേട്ടക്കാരനാണ്, യുവതികളെ വശീകരിക്കാനും വഞ്ചിക്കാനും ചൂഷണംചെയ്യാനും രാഷ്‌ട്രീയ അധികാരം ദുരുപയോഗം ചെയ്യുന്നു’വെന്ന് പരാതിയിൽ പറയുന്നു.









0 comments