Deshabhimani

കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവം; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

tigernew
വെബ് ഡെസ്ക്

Published on Feb 06, 2025, 09:30 PM | 1 min read

കൽപ്പറ്റ: കുറിച്യാട് കാട്ടിനുള്ളില്‍ കടുവകളെ ചത്ത നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. മരണം കടുവയുമായുള്ള ഏറ്റുമുട്ടലില്‍ തന്നെയെന്നാണ് പോസ്റ്റ്‌മോര്‍ട്ടിൽ പറയുന്നത്. ഒരു വയസ്സ് പ്രായമുള്ള രണ്ട് കടുവ കുട്ടികളാണ് ചത്തത്. കടുവയുടെ ആക്രമണത്തിന്റെ തെളിവുകള്‍ ജഡത്തില്‍ കണ്ടെത്തി.


കടുവകള്‍ ഇണ ചേരുന്ന സമയം ഇത്തരത്തില്‍ ആക്രമണങ്ങള്‍ ഉണ്ടാകുന്നത് പതിവാണെന്നാണ് വനംവകുപ്പ് അധികൃതര്‍ പറയുന്നത്. വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ കുറിച്യാട് റേഞ്ചില്‍ താത്തൂര്‍ സെക്ഷന്‍ പരിധിയിലെ മയ്യക്കൊല്ലി ഭാഗത്ത് രണ്ട് കടുവകളെയും വൈത്തിരി ഫോറസ്റ്റ് സ്റ്റേഷന്‍ പരിധിയില്‍ കോഡാര്‍ എസ്റ്റേറ്റ് ബ്ലോക്ക് 11ല്‍ കാപ്പിതോട്ടത്തില്‍ ഒരു കടുവക്കുഞ്ഞിനെയും ചത്ത നിലയില്‍ കണ്ടെത്തിയതിന് പിന്നാലെയാണ് സംഭവം അന്വേഷിക്കാന്‍ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചത്.



deshabhimani section

Related News

0 comments
Sort by

Home