Deshabhimani

മലപ്പുറത്ത് പൊലീസുകാരന്‍ തൂങ്ങി മരിച്ചനിലയില്‍

sachin
വെബ് ഡെസ്ക്

Published on Jan 21, 2025, 09:08 PM | 1 min read

മലപ്പുറം: മലപ്പുറത്ത് പൊലീസുകാരനെ ക്വോർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എംഎസ് പി മേൽമുറി ക്യാമ്പിലെ ഹവിൽദാർ സച്ചിനെ (33) ആണ് കോർട്ടേഴ്സിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് പകൽ മുന്നരയോടെയാണ് സംഭവം. കോഴിക്കോട് കുന്നമം​ഗലം ചൂലൂർ സ്വദേശിയാണ് സച്ചിൻ.


സാമ്പത്തിക പ്രയാസമാണ് മരണകാരണമെന്ന് പൊലീസ് പറ‍ഞ്ഞു. മൃതദേഹം മലപ്പുറം താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്‍ക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി പോസ്റ്റുമോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റും



deshabhimani section

Related News

0 comments
Sort by

Home