ലഹരി പരിശോധനക്കിടെ ഓടിയത് എന്തിന്; ഷൈൻ ടോം ചാക്കോയെ ഇന്ന് ചോദ്യംചെയ്യും

കൊച്ചി: ലഹരി പരിശോധനയ്ക്കിടെ ഹോട്ടലിൽ നിന്ന് ഓടി രക്ഷപ്പെട്ട നടൻ ഷൈൻ ടോം ചാക്കോയെ ഇന്ന് പൊലീസ് ചോദ്യം ചെയ്യും. ഉച്ചകഴിഞ്ഞ് മൂന്നു മണിക്ക് കൊച്ചി നോർത്ത് പൊലീസ് സ്റ്റേഷനിൽ ഹാജരാകുമെന്ന് ഷൈനിൻ്റെ പിതാവ് പൊലീസിനെ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് പൊലീസ് നോട്ടീസ് നൽകിയത്. തൃശൂരിലെ ഷൈനിൻ്റെ വീട്ടിലെത്തിയാണ് നോട്ടീസ് നൽകിയത്.
ഡാൻസാഫ് പരിശോധനയ്ക്കിടെ ഷൈൻ ടോം ഹോട്ടലിൽ നിന്ന് ഇറങ്ങിയോടിയിരുന്നു. ബുധനാഴ്ച രാത്രിയിൽ എറണാകുളം നോർത്തിലെ ഹോട്ടലിൽ നിന്നാണ് ഷൈൻ ഇറങ്ങിയോടിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. സംഭവം നടന്നത് എറണാകുളം നോർത്ത് സ്റ്റേഷൻ പരിതിയിലായതിനാലാണ് എറണാകുളം സെൻട്രൽ എസിപിക്ക് മുന്നിൽ ഹാജരാകാൻ നിർദേശിച്ചത്.
നടൻ ഹോട്ടലിലെ പടികൾ ഇറങ്ങി ഓടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അഞ്ചിലധികം പൊലീസുകാരായിരുന്നു പരിശോധനക്കെത്തിയത്. പൊലീസ് മുറിയിലേക്കെത്തിയപ്പോഴേയ്‌ക്കും ഷെെൻ ജനൽ വഴി ഊർന്ന് താഴേക്കിറങ്ങി പിന്നിട് പടികളിറങ്ങി ഓടുകയായിരുന്നു. ലഹരി ഉപയോഗം ഉണ്ടെന്നറിഞ്ഞതിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം ഹോട്ടലിൽ പരിശോധനയ്ക്കെത്തിയത്.
0 comments