Deshabhimani

വ്ലോഗർ മുകേഷ് എം നായർക്കെതിരെ പോക്‌സോ കേസ്

Mukesh M Nair
വെബ് ഡെസ്ക്

Published on Apr 24, 2025, 11:17 AM | 1 min read

തിരുവനന്തപുരം: വ്ലോഗർ മുകേഷ് എം നായർക്കെതിരെ കോവളം പൊലീസ് പോക്സോ വകുപ്പ് പ്രകാരം കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ നിർബന്ധിച്ച് അർദ്ധനഗ്നയായി ഫോട്ടോയെടുത്ത് സോഷ്യൽമീഡിയയിലൂടെ പ്രചരിപ്പിച്ചെന്നാണ് കേസ്. പെൺകുട്ടിയുടെ രക്ഷിതാക്കളാണ് പൊലീസിൽ പരാതി നൽകിയത്.


കോവളത്തെ റിസോർട്ടിൽ ഒന്നര മാസം മുമ്പാണ് വീഡിയോ ചിത്രീകരിച്ചത്. മോഡലിം​ഗിന്റെ മറവിൽ കുട്ടിയുടെ സമ്മതമില്ലാതെ ഫോട്ടോയെടുത്ത് പ്രചരിപ്പിച്ചെന്നും കുട്ടിക്ക് ഇത് മാനസിക ബുദ്ധിമുട്ടുണ്ടാക്കിയെന്നുമാണ് പരാതി. വീഡിയോ ചിത്രീകരണ സമയത്ത് കുട്ടിയുടെ ദേഹത്ത് അനുമതിയില്ലാതെ സ്പർശിച്ചെന്നും പരാതിയിൽ പറയുന്നു.


മദ്യ ഉപയോഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള വിഡിയോ പ്രചരിപ്പിച്ചതിന് മുകേഷ് നായർക്കെതിരെ എക്സൈസും കേസെടുത്തിരുന്നു. യൂട്യൂബ് വഴി ബാറുകളുടെ പരസ്യം നൽകിയതിനായിരുന്നു കേസ്.



deshabhimani section

Related News

View More
0 comments
Sort by

Home