ലഹരി മാഫിയയെ അമര്‍ച്ച ചെയ്യാനുള്ള യത്നത്തിന് പുതിയ സേനാംഗങ്ങള്‍ ശക്തി പകരണം: മുഖ്യമന്ത്രി

endosulfan dund
വെബ് ഡെസ്ക്

Published on Mar 16, 2025, 05:23 PM | 1 min read

തിരുവനന്തപുരം: ലഹരി മാഫിയയുടെ പിടിയിൽ നിന്ന് നാടിനെ മോചിപ്പിക്കാനുള്ള പരിശ്രമത്തിന് കൂടുതൽ ശക്തി പകരാൻ പുതിയ സേനാംഗങ്ങൾക്കാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ്‌ ഇൻസ്പെക്ടർ പരിശീലനാർത്ഥികളുടെ പാസിംഗ്‌ ഔട്ട് പരേഡിന് അഭിവാദ്യം സ്വീകരിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.


അടുത്ത കാലത്തായി അനിയന്ത്രിതമായി പടരുന്ന ലഹരി മാഫിയ പ്രായലിംഗഭേദമില്ലാതെ സമൂഹത്തെ നശിപ്പിക്കുന്നു. സിന്തറ്റിക് ലഹരി മരുന്നുകൾ മനുഷ്യരെ മനുഷ്യരല്ലാതാക്കുന്നു. ഇതിനെതിരെ പൊലിസും എക്സൈസും ഫലപ്രദമായി ഇടപെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകൾ ദുരുപയോഗം ചെയ്യുന്ന സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർദ്ധനവുണ്ട്. ഇവയെ ചെറുത്തു തോൽപ്പിക്കാൻ കൂട്ടായ പരിശ്രമം ഉണ്ടാകണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.


ക്രമസമാധാന പാലനമാണ് പൊലീസിന്റെ പ്രാഥമിക ചുമതലയെങ്കിലും ജനങ്ങൾ രക്ഷകരായാണ് പൊലീസിനെ കാണുന്നതെന്നും അതനുസരിച്ചുള്ള ഉയർന്ന പ്രവർത്തനം കാഴ്ച്ചവയ്ക്കാൻ പുതിയ സേനാംഗങ്ങൾകാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കേരള പോലീസ് അക്കാദമിയിൽ പരിശീലനം പൂർത്തിയാക്കിയ 31 ബി ബാച്ചിലെ 118 സബ് ഇൻസ്പെക്ടർ പരിശീലനാർത്ഥികളാണ് പാസിംഗ് ഔട്ട് ചടങ്ങിലൂടെ സേനയിലേക്ക് എത്തിയത്. ബിബിൻ ജോൺ ബാബുജി നയിച്ച പരേഡിന്റെ സെക്കർഡ് ഇൻ കമാൻഡ് വർഷാ മധുവായിരുന്നു. ചടങ്ങിൽ പരിശീലന കാലയളവിൽ മികച്ച പ്രകടനം കാഴ്ചവെച്ചവർക്ക് മുഖ്യമന്ത്രി പുരസ്കാരം വിതരണം ചെയ്തു. മികച്ച ഇൻഡോർ കേഡറ്റായി ടി എസ് ശ്രുതിയും മികച്ച ഔട്ട്ഡോർ കേഡറ്റായി വർഷാ മധുവും തെരഞ്ഞെടുക്കപ്പെട്ടു. മിജോ ജോസ് ആണ് മികച്ച ഷൂട്ടർ. ബിബിൻ ജോൺ ബാബുജീ ആണ് ഓൾ റൗണ്ടർ.



deshabhimani section

Related News

0 comments
Sort by

Home