പാഠപുസ്‌തകങ്ങളിലും ലഹരിക്കെതിരായ ഭാഗം : മുഖ്യമന്ത്രി

കോഴിക്കോട്
ലഹരിക്കെതിരായ പോരാട്ടത്തിനനുസൃതമായി പാഠപുസ്‌തകങ്ങളിൽ ചില ഭാഗങ്ങൾ ഉൾപ്പെടുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. എൽഡിഎഫ് സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് കോഴിക്കോട്ട് സംഘടിപ്പിച്ച അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ വർഷം മുതൽ ക്യാമ്പയിൻ ശക്തമാക്കും. രാസലഹരിയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങൾ ഗൗരവമായിട്ടാണ് കാണുന്നത്. അതിനെതിരെ ക്യാമ്പയിൻ ആരംഭിച്ചതിന്റെ ഭാഗമായി പൊതുബോധം ഉയർന്നുവന്നിട്ടുണ്ട്. ലഹരിക്ക് അടിപ്പെട്ട കുട്ടിയെ കുറ്റവാളിയായി കാണാതെ ചേർത്തുനിർത്താൻ വീട്ടുകാരും സ്‌കൂളുകളും അധ്യാപകരും ശ്രദ്ധിക്കണം.
ജനവാസ കേന്ദ്രങ്ങളിൽ വലിയ ദ്രോഹമായതോടെയാണ് ഉപദ്രവകാരികളായ പന്നികളെ കൊല്ലാൻ തദ്ദേശസ്ഥാപനങ്ങൾക്ക് അനുമതി നൽകിയതെന്നും മുഖ്യമന്ത്രി പറഞ്ഞു.
0 comments