പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് പെട്രോൾ പമ്പുകൾ അടച്ചുള്ള സമരം ആരംഭിച്ചു. രാവലെ ആറിന് ആരംഭിച്ച സമരം പകൽ 12വരെയാണ്. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധം. എലത്തൂർ എച്ച്‌പിസി ഡിപ്പോയിൽവച്ച് പമ്പുടമാ ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയേറ്റം ചെയ്തെന്നാരോപിച്ചാണ് സമരം. വിഷയം പരിഹരിക്കാനായി ഉടൻ യോഗം വിളിക്കാൻ എച്ച്‌പിസി അധികൃതരോട് കലക്ടർ സ്നേഹിൽകുമാർ സിങ് നിർദേശിച്ചു.
Tags
Related News

0 comments