Deshabhimani

ഇന്ന്‌ ഉച്ചവരെ പെട്രോൾ പമ്പുകൾ അടച്ചിടും

PUMP STRIKE
വെബ് ഡെസ്ക്

Published on Jan 13, 2025, 03:19 AM | 1 min read

കോഴിക്കോട്‌: സംസ്ഥാനത്തെ പെട്രോൾ പമ്പുകൾ തിങ്കൾ രാവിലെ ആറുമുതൽ പകൽ 12വരെ അടച്ചിടും. ഓൾ കേരള ഫെഡറേഷൻ ഓഫ് പെട്രോളിയം ഡീലേഴ്സ്‌ അസോസിയേഷന്റെ നേതൃത്വത്തിലാണ്‌ പമ്പുകൾ അടച്ചിട്ട്‌ പ്രതിഷേധിക്കുന്നത്‌. എലത്തൂർ എച്ച്‌പിസി ഡിപ്പോയിൽവച്ച്‌ പമ്പുടമാ ഭാരവാഹികളെ ടാങ്കർ ഡ്രൈവർമാർ കൈയേറ്റം ചെയ്തെന്നാരോപിച്ചാണ്‌ സമരം. വിഷയം പരിഹരിക്കാനായി ഉടൻ യോഗം വിളിക്കാൻ എച്ച്‌പിസി അധികൃതരോട്‌ കലക്ടർ സ്നേഹിൽകുമാർ സിങ്‌ നിർദേശിച്ചു.





deshabhimani section

Related News

0 comments
Sort by

Home