2016ല്‍ യുഡിഎഫ് മന്ത്രിസഭ ഒഴിയുമ്പോള്‍ 18 മാസം പെന്‍ഷന്‍ കുടിശിക: മുഖ്യമന്ത്രി

തിരുവനന്തപുരം: 2016ല്‍ യുഡിഎഫ് മന്ത്രിസഭ ഒഴിയുമ്പോള്‍ സാമൂഹ്യ സുരക്ഷ പെന്‍ഷന്‍ ലഭിച്ചവരുടെ എണ്ണം 34,434 ആയിരുന്നുവെന്നും 18 മാസമായി കുടിശികയായിരുന്നുവെന്നും നിയമസഭയില്‍ മുഖ്യമന്ത്രി. 600 രൂപയായിരുന്നു പെന്‍ഷന്‍. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പെന്‍ഷന്‍ ഇനത്തില്‍ ആകെ വിതരണം ചെയ്തത് 911 കോടിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാര്‍ 35,154 കോടി വിതരണം ചെയ്തു. ഈ സര്‍ക്കാര്‍ ഇതുവരെ 35,400 കോടി വിതരണം ചെയ്തുവെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ 63,67000 പേര്‍ക്ക് 1600 രൂപ വീതം സാമൂഹ്യ പെന്‍ഷന്‍ നല്‍കുകയാണ്. സാമൂഹ്യ സുരഷ പെന്‍ഷന്റെ വിഹിതമെടുത്താല്‍ ഏതാണ്ട് 98 ശതമാനം സംസ്ഥാന സര്‍ക്കാരാണ് വഹിക്കുന്നത്.
രാജ്യത്തെ ഏറ്റവും സമഗ്രമായ സാമൂഹ്യസുരക്ഷ പെന്‍ഷന്‍ പദ്ധതി കേരളത്തിലാണ് നടപ്പിലാക്കുന്നത്. നാമമാത്രമായ കേന്ദ്ര വിഹിതം. പെന്‍ഷന്‍ നല്‍കാന്‍ വേണ്ട തുകയുടെ കേവലം രണ്ട് ശതമാനം മാത്രമാണത്. സംസ്ഥാനത്ത് വിതരണം വിതരണം ചെയ്യുന്ന പെന്‍ഷനുകളില്‍ വാര്‍ധക്യ പെന്‍ഷന്‍, ദേശീയ വിധവാ പെഡഷന്‍, ദേശീയ വികലാംഗ പെന്‍ഷന്‍ എന്നീ മൂന്ന് പെന്‍ഷനുകള്‍ക്കാണ് കേന്ദ്ര വിഹിതമുള്ളത്.
6,80,000 പേര്‍ക്കാണതുള്ളത്. കേന്ദ്ര വിഹിതം 300 രൂപ വീതം മാത്രം. ഈ വിഹിതവും കൃത്യമായി ലഭിക്കുന്നില്ല എന്നത് വേറൊരു കാര്യം. 2023 ജൂലൈ മുതല്‍ അനുവദിച്ചിട്ടുള്ള സാമൂഹ്യ സുരക്ഷ പെന്‍ഷനുകളുടെ കേന്ദ്ര വിഹിതവും സംസ്ഥാന സര്‍ക്കാരാണ് നല്‍കിയത്. അതിനായി ചെലവഴിച്ച 429 കോടി രൂപ ഇപ്പോഴും തരാന്‍ കേന്ദ്രം തയ്യാറായിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
Tags
Related News

0 comments