പത്തനംതിട്ട പീഡനം ; 2 പേർകൂടി അറസ്റ്റിൽ; ലുക്ക്ഔട്ട് നോട്ടീസ് ഇറക്കിയേക്കും

പത്തനംതിട്ട
പത്തനംതിട്ടയിൽ അമ്പതിലധികംപേർ പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ചൊവ്വാഴ്‌ച രണ്ടുപേർ കൂടി അറസ്‌റ്റിലായി. പത്തനംതിട്ട സ്വദേശികളായ ഷിനു ജോർജ്(23), പ്രജിത്കുമാർ(24) എന്നിവരെയാണ് പിടികൂടിയത്. കേസിൽ അറസ്റ്റിലായവരുടെ എണ്ണം 44 ആയി. ചൊവ്വ പുലർച്ചെ വീടുകളിൽനിന്നാണ് ഇവരെ അറസ്റ്റുചെയ്തത്. ആകെ 29 കേസാണുള്ളത്. വിദേശത്തേക്ക് കടന്ന പ്രതിക്കായി ലുക്ക് ഔട്ട് നോട്ടീസ് ഇറക്കും.
ഇനി അറസ്റ്റിലാകാനുള്ളത് ഇലവുംതിട്ട സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസുകളിലെ ഒമ്പത് പ്രതികളും പത്തനംതിട്ട സ്റ്റേഷനിലെ കേസുകളിലെ നാല് പേരും മലയാലപ്പുഴ സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിലെ ഒരു പ്രതിയുമാണ്. ഒരു പ്രതി പോക്സോ കേസിൽ ജയിലിലാണ്.
അച്ഛന്റെ ഫോണിൽ പെൺകുട്ടി രേഖപ്പെടുത്തിയ നമ്പറുകൾ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്. അടൂർ സിജെഎം മുമ്പാകെ പെൺകുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തൽ പൂർത്തിയായി. പൊലീസും മൊഴി പൂർണമായും രേഖപ്പെടുത്തി. ഇടയ്ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് പെൺകുട്ടിയുടെ മൊഴിയെടുപ്പ് നിർത്തിവച്ചിരുന്നു.
Related News

0 comments