Deshabhimani

പതിനാലുകാരി ഗർഭിണിയായി; പത്തനംതിട്ടയിൽ അച്ഛൻ പിടിയിൽ

police
വെബ് ഡെസ്ക്

Published on May 02, 2025, 03:35 PM | 1 min read

പത്തനംതിട്ട: മല്ലപ്പള്ളി പെരുമ്പെട്ടിയിൽ 14 വയസ്സുള്ള മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ. കട്ടപ്പന സ്വദേശിയായ 43 കാരനാണ് പിടിയിലായത്. ഗർഭം സ്ഥിരീകരിച്ചതിനെ തുടർന്ന് ലാബ് അധികൃതർ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.


വീട്ടുകാർക്ക് സംശയം തോന്നി നടത്തിയ വൈദ്യ പരിശോധനയിലാണ് പെൺകുട്ടി ഗർഭിണിയാണെന്ന് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴി അന്വേഷണ ഉദ്യോഗസ്ഥർ രേഖപ്പെടുത്തി. എട്ടാം ക്ലാസിൽ പഠിക്കുന്ന പെൺകുട്ടി നിലവിൽ ഏഴ് ആഴ്ച ഗർഭിണിയാണ്.




deshabhimani section

Related News

View More
0 comments
Sort by

Home