വടക്കുന്നാഥനെ വലംവച്ച് പാടുന്നൊരിടയ്‌ക്കയാകുവാന്‍ മോഹം...
തൃശൂർ
‘വടക്കുന്നാഥനെ വലംവച്ച് പാടുന്നൊരിടയ്‌ക്കയാകുവാൻ മോഹം...’ പി ജയചന്ദ്രൻ അവസാനമായി പാടിയ ഗാനമാണിത്. വിഷ്ണുദാസ് ചേർത്തല രചനയും സംഗീതവും നിർവഹിച്ച ഗാനത്തിന്റെ റെക്കോർഡിങ് കഴിഞ്ഞവർഷം നവംബർ ഒമ്പതിനായിരുന്നു. തൃശൂരിലെ ഡിജി ട്രാക്ക് സ്റ്റുഡിയോയിലായിരുന്നു റെക്കോഡിങ്. ചിത്രീകരണം പൂർത്തിയായ ഈ ഭക്തിഗാന ആൽബം ഞായറാഴ്ച യുട്യൂബിലൂടെ പുറത്തിറക്കാനിരിക്കേയായിരുന്നു പി ജയചന്ദ്രന്റെ മരണം.
ലളിതഗാനങ്ങളും ഭക്തിഗാനങ്ങളുമായി ചേർത്തല ശാവേശേരി വിഷ്ണുദാസ് 30 വർഷമായി സംഗീത ലോകത്തുണ്ട്. അദ്ദേഹത്തിന്റെ ഏറെ നാളായുള്ള ആഗ്രഹമായിരുന്നു താൻ രചനയും സംഗീതവും നിർവഹിച്ച ഗാനം പി ജയചന്ദ്രൻ പാടണമെന്നത്. ആഗ്രഹം പി ജയചന്ദ്രനെ അറിയിച്ചപ്പോൾ സന്തോഷത്തോടെ സമ്മതിച്ചു. ശാരീരിക അവശതകൾക്കിടയിലും -ഭാവനാത്മകമായി അദ്ദേഹം പാടിയത് അത്ഭുതപ്പെടുത്തിയെന്ന് വിഷ്ണുദാസ് പറഞ്ഞു.
0 comments