ഓപ്പറേഷന്‍ ഡി-ഹണ്ട്: 116 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വെള്ളിയാഴ്ച സംസ്ഥാന വ്യാപകമായി നടത്തിയ
പ്രത്യേക പരിശോധനയിൽ 116 പേർ അറസ്റ്റിൽ. 114 കേസുകൾ രജിസ്റ്റർ ചെയ്തു.
മാരക മയക്കുമരുന്നുകളായ 2.95 ഗ്രാം എംഡിഎംഎയും 1.688 കിലോ കഞ്ചാവും പിടിച്ചെടുത്തു.
മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 2226 പേരെ പരിശോധിച്ചു. പൊതുജനങ്ങളിൽ നിന്ന് മയക്കുമരുന്ന് സംബന്ധിച്ച വിവരങ്ങൾ സ്വീകരിച്ച് നടപടികൾ കൈക്കൊള്ളുന്നതിനായി 24 മണിക്കൂറും പ്രവർത്തിക്കുന്ന ആന്റി നർക്കോട്ടിക്ക് കൺട്രോൾ റൂം (9497927797) നിലവിലുണ്ട്. ഈ നമ്പറിലേക്ക് ബന്ധപ്പെടുന്നവരുടെ വിവരങ്ങൾ രഹസ്യമായാണ് സൂക്ഷിക്കുന്നത്.
0 comments