ഓപ്പറേഷന്‍ ഡി-ഹണ്ട്: 62 പേർ അറസ്റ്റിൽ

തിരുവനന്തപുരം: ഓപ്പറേഷൻ ഡിഹണ്ടിന്റെ ഭാഗമായി വ്യാഴാഴ്ച സംസ്ഥാനവ്യാപകമായി നടത്തിയ പരിശോധനയിൽ 62 പേർ അറസ്റ്റിൽ. 57 കേസുകൾ രജിസ്റ്റർ ചെയ്തു.ആകെ 10.5 ഗ്രാം എംഡിഎംഎയും 61.9 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. മയക്കുമരുന്ന് വിൽക്കുന്നതായി സംശയിക്കുന്ന 1901 പേരെയാണ് പരിശോധിച്ചത്.
മയക്കുമരുന്നിനെതിരെയുള്ള നടപടികൾ ശക്തമാക്കുന്നതിനായി ക്രമസമാധാന വിഭാഗം എഡിജിപിയുടെ മേൽനോട്ടത്തിൽ സംസ്ഥാന തലത്തിൽ ആന്റി നർക്കോട്ടിക്സ് ഇന്റലിജൻസ് സെല്ലും എൻഡിപിഎസ് കോർഡിനേഷൻ സെല്ലും പ്രവർത്തിക്കുന്നുണ്ട്.
0 comments