തൃശൂരിൽ 245 ഗ്രാം എംഡിഎംഎയുമായി ഒരാൾ പിടിയിൽ

തൃശൂർ: തൃശൂരിൽ വൻ മയക്കുമരുന്ന് വേട്ട. ഇരിങ്ങാലക്കുടയിൽ ഒരു കാറിൽ നിന്ന് 245.72 ഗ്രാം എംഡിഎംഎ ആണ് പിടിച്ചെടുത്തത്. കാർ ഓടിച്ചിരുന്ന കൊടുങ്ങല്ലൂർ സ്വദേശി ഫഹദിനെ തൃശൂർ റൂറൽ ജില്ലാ ആന്റി-നാർക്കോട്ടിക് സ്‌പെഷ്യൽ ആക്ഷൻ ഫോഴ്‌സ് (ഡാൻസാഫ്) സംഘം അറസ്റ്റ് ചെയ്തു. എംഡിഎംഎ സൂക്ഷിച്ചിരുന്ന വാഹനവും പിടിച്ചെടുത്തു.
തൃശൂർ റൂറൽ ജില്ലാ പൊലീസ് മേധാവി ബി കൃഷ്ണകുമാറിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡാൻസാഫ് സംഘം പരിശോധന നടത്തിയത്. വിവരത്തിന്റെ അടിസ്ഥാനത്തിൽ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സുരക്ഷാ പരിശോധനകൾ നടത്തുന്ന ഡാൻസാഫ് സംഘത്തെ കാർ കണ്ടെത്താൻ അയക്കുകയായിരുന്നു.
ഇരിങ്ങാലക്കുടയ്ക്ക് സമീപമുള്ള തനവിൽ നടത്തിയ പരിശോധനയിലാണ് ഫഹദ് ഓടിച്ചിരുന്ന ചുവന്ന കാർ കണ്ടെത്തിയത്. സംശയം തോന്നി പരിശോധിച്ചപ്പോൾ കാറിനുള്ളിലെ രഹസ്യ അറയിൽ എംഡിഎംഎ ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മദ്യപിച്ച് അപകടകരമായ രീതിയിൽ കാർ ഓടിച്ചതിന് കൊടുങ്ങല്ലൂർ പൊലീസ് സ്റ്റേഷനിൽ ഫഹദിന്റെ പേരിൽ കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളതായി പൊലീസ് പറഞ്ഞു.








0 comments