എൻഎച്ച്‌ വികസനം ; പണം മുടക്കിയത്‌ കേരളം മാത്രമെന്ന്‌ കേന്ദ്രം

NH development in kerala
വെബ് ഡെസ്ക്

Published on Mar 27, 2025, 02:55 AM | 1 min read

ന്യൂഡൽഹി : ദേശീയപാത 66ന്റെ വികസനത്തിന് പണം മുടക്കിയ ഏക സംസ്ഥാനം കേരളമാണെന്ന്‌ ആവർത്തിച്ച്‌ കേന്ദ്ര ഉപരിതല​ഗതാ​ഗത മന്ത്രാലയം. അഞ്ച്‌ സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന എൻഎച്ച്‌ 66ന്റെ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ചെലവിന്റെ 25 ശതമാനം കേരളമാണ് വഹിച്ചതെന്നും രാജ്യസഭയിൽ എ എ റഹിമിന്റെ ചോദ്യത്തിന്‌ മറുപടിയായി മന്ത്രി നിതിൻ ഗഡ്‌കരി അറിയിച്ചു.


കേരളത്തിന്റെ മുതൽമുടക്കിന്‌ പകരമായുള്ള നഷ്ടപരിഹാരം പരിഗണനയിലില്ല. 2019–- 25ല്‍ എൻഎച്ച്‌ 66ലെ ടോൾപ്ലാസകളിൽ നിന്നായി 1449.56 കോടി രൂപ ലഭിച്ചിട്ടുണ്ട്‌. ടോൾ പിരിവിന്റെ വിഹിതം കേരളവുമായി പങ്കുവയ്‌ക്കുന്നതും പരിഗണനയിലില്ല –- മന്ത്രി അറിയിച്ചു.


സംസ്ഥാനത്തെ ദേശീയപാത വികസനം സാധ്യമായത്‌ സംസ്ഥാന സർക്കാരിന്റെ മികവു കൊണ്ടാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ മന്ത്രിയുടെ മറുപടിയെന്ന്‌ എ എ റഹിം പറഞ്ഞു.



deshabhimani section

Related News

0 comments
Sort by

Home