നേവൽ എയർ ഓപ്പറേഷൻസ് നൂറാമത് ബാച്ചിന്റെ പാസിങ് ഔട്ട് നടന്നു

കൊച്ചി
നേവൽ എയർ ഓപ്പറേഷൻസ് കോഴ്‌സിന്റെ നൂറാമത് ബാച്ചിന്റെ പാസിങ് ഔട്ട് പരേഡ് ഐഎൻഎസ് ഗരുഡയിൽ വെള്ളിയാഴ്‌ച നടന്നു. നേവൽ ഓപ്പറേഷൻസ് ഡയറക്ടർ ജനറൽ വൈസ് അഡ്‌മിറൽ എ എൻ പ്രമോദ് മുഖ്യാതിഥിയായി. മുൻ വൈസ് അഡ്‌മിറൽ വി ഭരതൻ, റിയർ അഡ്‌മിറൽ ജനക് ബേവ്‌ലി തുടങ്ങിയവരും പങ്കെടുത്തു. വിവിധ പുരസ്‌കാരങ്ങളും വിതരണം ചെയ്തു.
സമുദ്രമേഖലയിലെ വ്യോമാക്രമണം, അന്തർവാഹിനി ആക്രമണ പ്രതിരോധം എന്നിവയിൽ പരിശീലനം ലഭിച്ചവരാണ് നൂറാമത് ബാച്ചിലുള്ളത്.
നാവികസേനയുടെയും തീരസംരക്ഷണസേനയുടെയും വിമാനങ്ങളിൽ ഇവരുടെ സേവനം ലഭ്യമാക്കും.
Related News

0 comments