വാൻഹായ് ദൗത്യം ശക്തമാക്കുന്നു

കൊച്ചി
തീപിടിച്ച വാൻഹായ് 503 കപ്പൽ നീക്കാൻ കൂടുതൽ കപ്പലും ടഗ്ഗുകളും രംഗത്ത്. കപ്പൽ വടംകെട്ടി വലിക്കുന്നതിനായി സരോജ ബ്ലസിങ് എന്ന കപ്പലിനെക്കൂടി നിയോഗിച്ചു. ഇതിനുപുറമെ സിംഗപ്പുരിൽനിന്ന് ജിഎച്ച് വോയേജർ, ഷാർജയിൽനിന്ന് വിർഗോ എന്നീ ടഗ്ഗുകളും ദൗത്യത്തിൽ പങ്കാളികളാകും.
കൊച്ചിതീരത്തുനിന്ന് 75 നോട്ടിക്കൽ മൈൽ അകലെ കപ്പൽ എത്തിക്കാൻ കഴിഞ്ഞതിന്റെ ആശ്വാസത്തിലാണ് ദൗത്യസംഘം. കപ്പൽ നീക്കുന്നത് കൂടുതൽ കാര്യക്ഷമമാക്കാനാണ് സരോജ ബ്ലസിങ് ഉപയോഗിച്ച് രണ്ടാമത്തെ വടം കെട്ടാൻ ഒരുങ്ങുന്നത്. നിലവിൽ ബോക്ക വിങ്കർ ടഗ്ഗാണ് വാൻഹായിയെ വലിക്കുന്നത്. ഓഫ് ഷോർ വാരിയർ കപ്പൽ ഇന്ധനം നിറയ്‌ക്കാൻ മടങ്ങിയതിനെ തുടർന്നാണിത്. ഇന്ധന ടാങ്കുകൾ തണുപ്പിക്കലും തീയണയ്‌ക്കലും തുടരുകയാണ്.
പുറംകടലിൽ മുങ്ങിയ എംഎസ്‌സി എൽസയിൽനിന്ന് ഇന്ധനം നീക്കൽ ആരംഭിക്കാനായിട്ടില്ല. കാലാവസ്ഥയാണ് വില്ലൻ. ഇതുവരെ എണ്ണ ചോർച്ചയില്ല.
0 comments